Webdunia - Bharat's app for daily news and videos

Install App

'ഞങ്ങള്‍ക്കും നിങ്ങളോട് എന്തോ പറയാനുണ്ട്'; ദേവദൂതന്‍ ട്രെയ്‌ലര്‍ ലോഞ്ചിനിടെ മോഹന്‍ലാല്‍, റിലീസ് ജൂലൈ 26 ന്

24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമ റി റിലീസ് ചെയ്യുന്നത് അത്യപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണെന്ന് ദേവദൂതന്റെ 4കെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ മോഹന്‍ലാല്‍ പറഞ്ഞു

രേണുക വേണു
വ്യാഴം, 11 ജൂലൈ 2024 (10:55 IST)
Devadoothan / Mohanlal

രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ദേവദൂതന്‍'. മോഹന്‍ലാല്‍, ജയ പ്രദ, വിനീത് കുമാര്‍, മുരളി, ജനാര്‍ദ്ദനന്‍ എന്നിവരാണ് ദേവദൂതനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2000 ല്‍ റിലീസ് ചെയ്ത ദേവദൂതന്‍ അന്ന് തിയറ്ററുകളില്‍ വന്‍ പരാജയമായെങ്കിലും ഇന്ന് ഈ സിനിമയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. അതുകൊണ്ടാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദേവദൂതന്‍ റി റിലീസിനു ഒരുങ്ങുന്നത്. ജൂലൈ 26 നാണ് ദേവദൂതന്‍ 4കെ ദൃശ്യ മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുക. 
 
24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമ റി റിലീസ് ചെയ്യുന്നത് അത്യപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണെന്ന് ദേവദൂതന്റെ 4കെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ മോഹന്‍ലാല്‍ പറഞ്ഞു. ' ഫിലിമില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണിത്. 24 വര്‍ഷം കഴിയുമ്പോള്‍ ഈ സിനിമ നഷ്ടപ്പെട്ടുപോകാനുള്ള സാധ്യതയുണ്ട്. അന്നുണ്ടായിരുന്ന ലാബുകളില്‍ പലതും ഇന്നില്ല. എന്നാല്‍ ഇതിന്റെ പ്രിന്റ് ഇപ്പോഴുമുണ്ട് എന്നതില്‍ നിന്നുതന്നെ ഈ സിനിമയ്‌ക്കൊരു ഭാഗ്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആര്‍ക്കോ ആരോടോ എന്തോ പറയാനുണ്ടെന്നാണ് സിനിമയില്‍ പറയുന്നത്. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, നിങ്ങളോട് ഞങ്ങള്‍ക്ക് എന്തോ പറയാനുണ്ട്,' മോഹന്‍ലാല്‍ പറഞ്ഞു.
ദേവദൂതനിലെ പാട്ടുകള്‍ ന്യൂജനറേഷന്റെ ഇടയിലും വന്‍ തരംഗമാണ്. വിദ്യാസാഗറാണ് ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments