Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃഷ നായികയായ വെബ് സീരീസിന്റെ ടീസര്‍ പുറത്ത്, നിര്‍ണായക വേഷത്തില്‍ ഇന്ദ്രജിത്ത്

Brinda, Trisha

അഭിറാം മനോഹർ

, ബുധന്‍, 10 ജൂലൈ 2024 (20:52 IST)
Brinda, Trisha
തമിഴ് പ്രേക്ഷകരുടെ മാത്രമല്ല മലയാളികളുടെയും പ്രിയപ്പെട്ട താരമാണ് തൃഷ. സിനിമയിലെത്തി ഏറെ നാളായെങ്കിലും ഇപ്പോഴും സിനിമാ തിരക്കുകളില്‍ സജീവമാണ് താരം. ഇപ്പോഴിതാ തൃഷ നായികയായി എത്തുന്ന ഏറ്റവും പുതിയ വെബ് സീരീസായ ബൃന്ദയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
ആന്ധ്രാപ്രദേശില്‍ നടക്കുന്ന പോലീസ് അന്വേഷണത്തിന്റെ കഥയാണ് ബൃന്ദയില്‍ പറയുന്നത്. തൃഷയ്ക്ക് പുറമെ സായ് കുമാര്‍,അമണി,ഇന്ദ്രജിത് എന്നിവരും സീരീസില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ആന്ധ്രാപ്രദേശില്‍ നടന്ന ചില യഥാര്‍ഥ സംഭവങ്ങള്‍ പ്രചോദനമാക്കിയാണ് സീരീസ് എത്തുന്നത്. ബൃന്ദ എന്ന പോലീസ് കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. സോണി ലിവില്‍ ഓഗസ്റ്റ് രണ്ടിനാണ് വെബ് സീരീസ് റിലീസ് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതൊക്കെ വെറും സര്‍ക്കസ്': അംബാനി കല്യാണത്തെ പരിഹസിച്ച് അനുരാഗ് കശ്യപിന്റെ മകള്‍