Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ തുടങ്ങിയത് 4 കോടി ബജറ്റില്‍, നയന്‍താരയുടെ പ്രേമം കാരണം നഷ്ടമായത് കോടികള്‍,രഹസ്യമായി സിനിമയിലെ ദൃശ്യങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചു, അസഭ്യം പറഞ്ഞു: ഗുരുതര ആരോപണങ്ങളുമായി ധനുഷ്

സിനിമ തുടങ്ങിയത് 4 കോടി ബജറ്റില്‍, നയന്‍താരയുടെ പ്രേമം കാരണം നഷ്ടമായത് കോടികള്‍,രഹസ്യമായി സിനിമയിലെ ദൃശ്യങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചു, അസഭ്യം പറഞ്ഞു: ഗുരുതര ആരോപണങ്ങളുമായി ധനുഷ്

അഭിറാം മനോഹർ

, വെള്ളി, 13 ഡിസം‌ബര്‍ 2024 (11:52 IST)
നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ സിവില്‍ക്കേസിലെ സത്യവാങ്മൂലത്തിലാണ് രൂക്ഷമായ പരാമര്‍ശങ്ങളുള്ളത്. നാനും റൗഡി താന്‍ എന്ന സിനിമ ചെറിയ ബജറ്റില്‍ തുടങ്ങിയതാണെന്നും എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായതോടെ കോടികളുടെ നഷ്ടമുണ്ടായെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ പറയുന്നു.
 
 4 കോടിയായിരുന്നു സിനിമയുടെ ബജറ്റ്. നയന്‍താരയും വിഘ്‌നേഷും തമ്മില്‍ പ്രണയം തുടങ്ങിയതോടെ സെറ്റില്‍ ഇരുവരും വൈകി വരുന്നത് പതിവായി. സെറ്റിലെ എല്ലാവരെയും അവഗണിച്ച് നയന്‍താരയ്ക്ക് പിന്നാലെയായിരുന്നു വിഘ്‌നേഷ്. നയന്‍താര ഉള്‍പ്പെട്ട രംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രീകരിച്ച് നിര്‍മാണ് ചെലവ് ഉയര്‍ത്തി. ഒട്ടും പ്രഫഷണല്‍ അല്ലാത്ത പെരുമാറ്റമായിരുന്നു രണ്ടുപേരുടെയും. സിനിമയ്ക്കായി ഒരുപാട് പനം ചെലവായി. ഡോക്യുമെന്ററിക്കായി സിനിമയുടെ ദൃശ്യങ്ങള്‍ വേണമെന്ന് വിഘ്‌നേഷ് ആവശ്യപ്പെട്ടത് രഹസ്യമായാണ്. ഇതിനായി വണ്ടര്‍ബാര്‍ ഡയറക്ടറെ ഫോണില്‍ വിളിക്കുകയയിരുന്നു.
 
 ധനുഷ് അറിയാതെ ഒന്നും ചെയ്യാനാകില്ലെന്ന് മറുപടി വന്നപ്പോള്‍ വിഘ്‌നേഷ് അസഭ്യം പറഞ്ഞെന്നും സത്യവാങ്മൂലത്തില്‍ ധനുഷ് പറയുന്നു. നയന്‍താര: ബിയോണ്ട് ഫെയറിടെയ്ല്‍ എന്ന ഡോക്യുമെന്ററിക്കെതിരെ നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടതോടെയാണ് ധനുഷ് ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിയത്. നാനും റൗഡി താന്‍ സിനിമയിലെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് പകര്‍പ്പാവകാശ ലംഘനം നടത്തിയെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നഷ്ടപരിഹാരമായി 10 കോടി രൂപയാണ് ധനുഷ് നയന്‍താരയില്‍ നിന്നും ആവശ്യപ്പെട്ടത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലയിലെ നരയും ചര്‍മ്മത്തിലെ ചുളിവുകളും താനിപ്പോള്‍ ആസ്വദിക്കുന്നെന്ന് ജയറാം