Idli Kadai Collection Report: ഇഡ്ലി കടൈ തിയേറ്ററിൽ ഹിറ്റടിക്കുമോ? കളക്ഷൻ റിപ്പോർട്ട് പുറത്ത്

ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്.

നിഹാരിക കെ.എസ്
ശനി, 4 ഒക്‌ടോബര്‍ 2025 (18:29 IST)
ധനുഷ് രചനയും സംവിധാനവും നിർവഹിച്ച് നായകനായ ചിത്രമാണ് ഇഡ്‍ലി കടൈ. ധനുഷിന്റെ ഇഡ്‍ലി കടൈ സിനിമ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രവും ആയിരുന്നു. നിത്യ മേനൻ ആണ് ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. 
 
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടർബാർ ഫിലിംസ്, ഡ‍ോൺ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ഒക്ടോബർ ഒന്നിന് റിലീസ് ചെയ്‍ത ധനുഷ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഓപ്പണിംഗിൽ 10 കോടി രൂപയിലധികമാണ് നെറ്റ് കളക്ഷൻ നേടിയത്. 
 
രണ്ടാം ദിവസം കാന്താര എത്തിയിട്ടും ചിത്രത്തിന്റെ കളക്ഷനിൽ വലിയ കുറവുണ്ടായിട്ടില്ല. മൂന്ന് ദിവസം പിന്നിടുമ്പോൾ 29.5 കോടി രൂപയാണ് ആഗോളതലത്തിൽ നിന്ന് ഇഡ്‍ലി കടൈ നേടിയിരിക്കുന്നത്. സംവിധാനം ധനുഷ് നിർവഹിച്ച ചിത്രങ്ങൾ തിയറ്ററുകളിൽ ശ്രദ്ധയാകർഷിച്ചവയാണ്.  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

Vijay TVK: വിജയ്‌യെ കുടഞ്ഞ് ഹൈക്കോടതി; കാരവൻ പിടിച്ചെടുക്കണം, സി.സി.ടി.വി ദൃശ്യങ്ങളും വേണം

ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റം: ട്രംപിനെ പ്രശംസിച്ച് നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments