Sanya Malhotra: ജവാനിലൂടെ ഷാരൂഖ് ഖാന് ദേശീയ അവാർഡ് ലഭിക്കുമെന്ന് അറ്റ്‌ലീ പ്രവചിച്ചിരുന്നു: സന്യ മൽഹോത്ര

1150 കോടിക്ക് മുകളിലായിരുന്നു ജവാൻ ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്.

നിഹാരിക കെ.എസ്
ശനി, 4 ഒക്‌ടോബര്‍ 2025 (16:18 IST)
അറ്റ്‌ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ. 1150 കോടിക്ക് മുകളിലായിരുന്നു ജവാൻ ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്. ദീപിക പദുക്കോൺ, നയൻതാര, വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര തുടങ്ങി വൻ താരനിരയായിരുന്നു ചിത്രത്തിൽ ഒന്നിച്ചത്. 
 
ഇപ്പോഴിതാ ഈ സിനിമയിലൂടെ ഷാരൂഖ് ഖാന് ദേശീയ അവാർഡ് ലഭിക്കുമെന്ന് അറ്റിലീയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് സന്യ മൽഹോത്ര പറഞ്ഞു. ഷാരൂഖ് ഖാന്റെ അഭിനയത്തിൽ അറ്റ്ലീ വളരെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും അവാർഡ് ലഭിക്കുമെന്ന് ആദ്ദേഹത്തിന് ഉറപ്പ് ഉണ്ടായിരുന്നുവെന്നും നടി പറയുന്നു. 
 
'ജവാന്റെ ഷൂട്ടിങ് സമയത്ത് ഷാരൂഖ് ഖാന് ദേശീയ അവാർഡ് ലഭിക്കുമെന്ന് അറ്റിലീ സർ മുൻകൂട്ടി പ്രവചിച്ചിരുന്നു. വളരേ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം അത് പറഞ്ഞിരുന്നത്. ഇപ്പോൾ നോക്കൂ, അദ്ദേഹം ദേശീയ അവാർഡ് നേടി' സന്യ പറഞ്ഞു. നടിയുടെ പുതിയ ചിത്രമായ 'സണ്ണി സംസ്‌കാരി കി തുളസി കുമാരി' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിലായിരുന്നു പ്രതികരണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റം: ട്രംപിനെ പ്രശംസിച്ച് നരേന്ദ്രമോദി

Thiruvonam Bumper Lottery 2025 Results: ഓണം ബംപര്‍ ഒന്നാം സമ്മാനം: 25 കോടി TH 577825 എന്ന നമ്പറിന്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കി

രണ്ടു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ചുമയ്ക്കുള്ള മരുന്നുകള്‍ നല്‍കരുത്; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ട്രംപിന്റെ സമാധാന പദ്ധതിയില്‍ അനുകൂല നിലപാടുമായി ഹമാസ്

അടുത്ത ലേഖനം
Show comments