തീയേറ്ററുകളിലെ വിജയകരമായ പ്രശ്‌നത്തിനുശേഷം 'കര്‍ണന്‍' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.ആമസോണ്‍ പ്രൈമില്‍ അടുത്തുതന്നെ പ്രദര്‍ശനത്തിനെത്തും.മെയ് 14 നാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.
ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്യ്ത 'കര്‍ണന്‍' ആദ്യം തന്നെ ഉണ്ടാകും. അതുകൊണ്ടു തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് വലിയ തുകയ്ക്ക് വിറ്റ് പോയത്.സായ് ശ്രീനിവാസാണ് ധനുഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷത്തില്‍ എത്തുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.