നിറഞ്ഞ സദസ്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ധനുഷിന്റെ കര്‍ണന്‍. രജീഷ വിജയന്‍ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണം ആണ് പുറത്തു വരുന്നത്. ഇപ്പോഴിതാ കര്‍ണനെക്കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
'തീയേറ്ററിക്കല്‍ മാജിക്' എന്നാണ് ധനുഷ് പറഞ്ഞത്. ബ്ലോക്ക്ബസ്റ്റര്‍ എന്ന ഹാഷ് ടാഗില്‍ സിനിമയില്‍ നിന്നൊരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. മുഖത്തുനിന്ന് രക്തം ഒലിച്ചു വീഴുന്നതും കാണാം.
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജീഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ചില യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ്.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഏപ്രില്‍ 9 നായിയുന്നു കര്‍ണന്‍ പ്രദര്‍ശനത്തിനെത്തിയത്.