Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷിന്റെ 'കര്‍ണന്‍'ന് ശേഷം മാരി സെല്‍വരാജ് ചിത്രത്തില്‍ നായകന്‍ ധ്രുവ് വിക്രം, പുതിയ വിവരങ്ങള്‍ ഇതാ !

ധനുഷിന്റെ 'കര്‍ണന്‍'ന് ശേഷം മാരി സെല്‍വരാജ് ചിത്രത്തില്‍ നായകന്‍ ധ്രുവ് വിക്രം, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 ഏപ്രില്‍ 2021 (17:05 IST)
ധനുഷിന്റെ 'കര്‍ണന്‍'ന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ ധ്രുവ് വിക്രം നായകന്‍. തന്റെ അടുത്ത ചിത്രം 'പരിയേറും പെരുമാള്‍' സംവിധായകനൊപ്പമാണെന്ന് നടന്‍ പറഞ്ഞിരുന്നു. കബഡി കളിക്കാരന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ ജനിച്ച് ദേശീയ ശ്രദ്ധ വരെ നേടിയ ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. തിരക്കഥ പൂര്‍ത്തിയാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വരെ നേടിയ താരത്തിന്റെ ജീവിതകഥ ആയതിനാല്‍ ഈ സിനിമയ്ക്കായുളള ഒരുക്കങ്ങളിലാണ് നടന്‍. കബഡി പരിശീലനം ധ്രുവ് തുടങ്ങി എന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.
 
തന്റെ അച്ഛന്‍ വിക്രമിനൊപ്പം 'ചിയാന്‍ 60' എന്ന സിനിമയുടെ തിരക്കിലാണ് നടന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷമേ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലേക്ക് ധ്രുവ് കടക്കുകയുള്ളൂ. ആദിത്യ വര്‍മ്മ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയ ഭാവത്തില്‍ കല്യാണിയും പ്രണവും,'കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം' ലിറിക്കല്‍ വീഡിയോ പുറത്ത്