Webdunia - Bharat's app for daily news and videos

Install App

കട്ടപ്പനയിലെ ഹൃത്വിക് റോഷനുമായി ധനുഷ് എത്തുന്നു!

Webdunia
ബുധന്‍, 24 ജനുവരി 2018 (19:31 IST)
ഷങ്കറിനെ എല്ലാവര്‍ക്കും ബഹുമാനമാണ്. വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ഷങ്കറിന് കഴിയുന്നു. സക്സസ് നിരക്ക് എപ്പോഴും മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ കഴിയുന്നു. എന്നാല്‍ ഷങ്കറിന്‍റെ അതേ സക്സസ് റേറ്റ് നിലനിര്‍ത്തുന്ന സംവിധായകനാണ് രാജ്കുമാര്‍ ഹിറാനി. ഇവര്‍ തമ്മില്‍ ഒരു വലിയ വ്യത്യാസം ചെയ്യുന്ന സിനിമകളുടെ ബജറ്റിന്‍റെ കാര്യത്തിലാണ്.
 
ഷങ്കര്‍ 400 കോടി കൊണ്ട് പടം ചെയ്യുമ്പോള്‍ ഹിറാനി 40 കോടിയില്‍ പടം ചെയ്യും. എന്നാല്‍ പലപ്പോഴും ഷങ്കറിനേക്കാള്‍ വലിയ വിജയം സ്വന്തമാക്കുകയും ചെയ്യും. ചെറിയ ബജറ്റുകൊണ്ട് വലിയ വിജയം സൃഷ്ടിക്കാന്‍ അസാധാരണ പ്രതിഭ ആവശ്യമുണ്ട്. അത്തരത്തില്‍ ഒരാളാണ് നമ്മുടെ നാദിര്‍ഷ.
 
നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ ആന്തണിയും കട്ടപ്പനയിലെ ഹൃത്വിക് റോഷനും ചെറിയ ബജറ്റ് സിനിമകളായിരുന്നു. എന്നാല്‍ അവ മഹാവിജയം സ്വന്തമാക്കുകയും ചെയ്തു. കണ്ടന്‍റാണ് കിംഗെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് നാദിര്‍ഷ. 
 
നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തമിഴില്‍ റീമേക്ക് ചെയ്യാന്‍ സൂപ്പര്‍താരം ധനുഷ് രംഗത്തിറങ്ങിയതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ് ധനുഷ് സ്വന്തമാക്കി. പ്രശസ്ത ടിവി താരം ദീനയായിരിക്കും ഈ ചിത്രത്തിലെ നായകന്‍.
 
നാദിര്‍ഷ തന്നെ ചിത്രം സംവിധാനം ചെയ്യും. വിജയ് ടിവിയിലെ ‘കലക്കപ്പോവത് യാര്?’, രസികന്‍ കോള്‍ എന്നീ ഷോകളുടെ അവതരകനാണ് ദീന. ധനുഷ് സംവിധാനം ചെയ്ത പവര്‍ പാണ്ടിയില്‍ ഒരു പ്രധാന കഥാപാത്രത്തെ ദീന അവതരിപ്പിച്ചിരുന്നു.
 
മലയാളത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെ വിഷ്ണു തന്നെ തമിഴിലും അവതരിപ്പിച്ചേക്കുമെന്നായിരുന്നു ആദ്യമൊക്കെ വന്ന വാര്‍ത്ത. എന്നാല്‍ ഒടുവില്‍ ദീനയിലേക്ക് ആ കഥാപാത്രം എത്തിയിരിക്കുകയാണ്.
 
കട്ടപ്പനയില്‍ നിന്ന് ഒരു പയ്യന്‍ സിനിമയില്‍ താരമാകുന്നതാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍റെ കഥ. ധര്‍മ്മജന്‍, സലിം കുമാര്‍, കോട്ടയം പ്രദീപ്, സിദ്ദിക്ക്, ലിജോമോള്‍ എന്നിവര്‍ക്കും ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെ ലഭിച്ചിരുന്നു. നാദിര്‍ഷ ഈണമിട്ട ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.
 
സത്യരാജ്, വടിവേലു തുടങ്ങിയ വലിയ താരങ്ങളെ ഈ റീമേക്കിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സിദ്ദിക്ക് അവതരിപ്പിച്ച കഥാപാത്രത്തെ സത്യരാജും സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും. 
 
വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാമിയോ വേഷത്തില്‍ ധനുഷും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments