കോടിയേരിയും കുമ്മനവും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട: പിസി വിഷ്ണുനാഥ്

വ്യാഴം, 11 ജനുവരി 2018 (16:03 IST)
ബി അജിത് കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന ഷൈന്‍ നിഗം ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് എം.എല്‍.എ. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സി.പി.ഐ.എമ്മിനെയും സംഘ്പരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചിത്രമാണ് ഇതെന്ന് വിഷ്ണുനാഥ് പറയുന്നു. അതുകൊണ്ടുതന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്നാണ് ഈ ചിത്രം കാണേണ്ടതെന്നും വിഷ്ണുനാഥ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 
പോസ്റ്റ് വായിക്കാം:

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പതിനേഴുകാരി കൂട്ടമാനഭംഗത്തിനിരയായി; സംഭവം യോഗിയുടെ യുപിയില്‍