ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്ത് എനിക്ക് കിട്ടിയ പടമാണ് ധ്രുവം

Webdunia
ബുധന്‍, 27 ജൂലൈ 2022 (14:29 IST)
1992ൽ താൻ ജീവിതത്തിൽ ഏറ്റവും മോശം സമയത്ത് നിൽക്കുന്ന സമയത്ത് ലഭിച്ച സിനിമയായിരുന്നു ധ്രുവമെന്ന് സുരേഷ് ഗോപി. പാപ്പൻ സിനിമയുടെ പ്രമോഷണൽ പരിപാടിയുടെ ഭാഗമായി താരം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സുരേഷ് ഗോപി തുറന്നുപറഞ്ഞത്. പാപ്പൻ സിനിമയുടെ സംവിധായകനായ ജോഷി തന്നെയായിരുന്നു മമ്മൂട്ടി ചിത്രമായ ധ്രുവവും ഒരുക്കിയത്.
 
എൻ്റെ കരിയറിൻ്റെ പല ഘട്ടങ്ങളിലും ശക്തമായ സാന്നിധ്യമായ വ്യക്തിയാണ് ജോഷി. 1992ൽ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ ധ്രുവം എന്ന സിനിമയിലെ ജോസ് നരിമാൻ എന്ന കഥാപാത്രം എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നത് ജോഷിയാണ്. തലസ്ഥാനം എന്ന സിനിമ കഴിഞ്ഞ് ഷാജി കൈലാസ് എന്നെ വെച്ച് ഏകലവ്യൻ എന്ന സിനിമ ആലോചിക്കുന്ന സമയമാണത്. 
 
ധ്രുവത്തിലെ ജോസ് നരിമാൻ എന്ന എൻ്റെ കഥാപാത്രത്തെ സ്ക്രീനിൽ കണ്ട് ഏകലവ്യൻ പണ്ട് ചെയ്യാൻ വെച്ചതിൽ നിന്നും മാറ്റം വരുത്താൻ ഷാജി കൈലാസ് തീരുമാനിക്കുകയായിരുന്നു. തലസ്ഥാനത്തിന് ശേഷം വലിയ രീതിയിൽ ഏകലവ്യൻ ഹിറ്റായതോടെ ഞാനും സിനിമാ ബിസിനസിലെ ഒരു പ്രധാനിയായി മാറി. ഷാജി കൈലാസ് ചിത്രങ്ങളിലെ മറ്റ് ഐക്കോണിക് പോലീസ് വേഷങ്ങളെല്ലാം പിറന്നത് പിന്നീടാണ്. സുരേഷ് ഗോപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments