Webdunia - Bharat's app for daily news and videos

Install App

ലാലേട്ടന്റെ ഫുള്‍ ഓണ്‍ സിനിമ, പാട്ട്, അടി, ഇടി ഫുള്‍ മസാല , ഫണ്‍ പാക്ക്: സിനിമയുടെ പണിപ്പുരയിലാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍

അഭിറാം മനോഹർ
ബുധന്‍, 25 ജൂണ്‍ 2025 (19:51 IST)
Mohanlal- Dhyan
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്റെ മകന്‍ എന്നതിലുപരി നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും അതിലുപരി അഭിമുഖങ്ങളിലൂടെ സ്വന്തം വീട്ടിലെ ഒരംഗത്തിനെ പോലെ ധ്യാന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. ധ്യാന്‍ സംവിധായകനായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. ഒരു അഭിമുഖത്തില്‍ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു ധ്യാനിന്റെ മറുപടി.
 
 എല്ലാവരും മോഹന്‍ലാലിന്റെ ഛോട്ടാമുംബൈ ആഘോഷമാക്കുകയാണ്. പ്രത്യേകിച്ച് കഥയില്ലാതെ പല ഇവന്റുകളായുള്ള ഒരു ആഘോഷസിനിമയാണ് ഛോട്ടാമുംബൈ. ധ്യാന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയും അങ്ങനെയായിരുന്നു എന്ന് അവതാരകന്‍ സൂചിപ്പിച്ചപ്പോഴാണ് പുതിയ സിനിമാപദ്ധതിയെ പറ്റി ധ്യാന്‍ മനസ്സ് തുറന്നത്.
 
കുറെ മുന്നെ ആലോചിച്ച സിനിമയാണ്. ആര്‍ക്കാണ് ലാല്‍ സാറിനെ വെച്ചും മമ്മൂക്കയെ വെച്ചും സിനിമ ചെയ്യാന്‍ തത്പര്യമില്ലാത്തത്. എന്റെ ആഗ്രഹമെന്ന് പറഞ്ഞാല്‍ ഛോട്ടാമുംബൈ പോലെ മോഹന്‍ലാലിനെ ആഘോഷിക്കുന്ന സിനിമയാണ്. നമ്മള്‍ പുറത്ത് ഡാന്‍സ് കളിക്കുമ്പോള്‍ അദ്ദേഹവും ഡാന്‍സ് കളിക്കുന്നു. അങ്ങനൊരു സിനിമ കാണണമെന്ന് എനിക്കും വിശാഖിനുമെല്ലാം ആഗ്രഹമുണ്ട്. സുചിത്രാക്കയോടും പ്രണവിനോടും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത് നടക്കണം എന്നൊന്നും  നിര്‍ബന്ധമില്ല. ഒരു ശ്രമം നടത്തും. പ്രത്യേകിച്ചും എന്റെ ടൈപ്പ് ഓഫ് ഒരു ലോകത്ത് അടി, പിടി, മസാല, ആക്ഷനുമെല്ലാമായി ഒരു മോഹന്‍ലാല്‍ ഷോ. ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Samosa Day 2025: ഇന്ന് ലോക സമോസ ദിനം

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി; 'തുമ്പ' എന്ന് പേര് നൽകി

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

അടുത്ത ലേഖനം
Show comments