Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയം തുടരാൻ മോഹൻലാൽ; ഹൃദയപൂർവ്വം റിലീസ് എന്ന്?

ഓണം റിലീസായി ആയിട്ടായിരിക്കും ചിത്രം എത്തുക.

Mohanlal

നിഹാരിക കെ.എസ്

, ശനി, 21 ജൂണ്‍ 2025 (14:31 IST)
വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിച്ച ‘ഹൃദയപൂർവ്വം’ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികൾ. ഇപ്പോഴിതാ ഹൃദയപൂർവം സിനിമ തിയേറ്ററുകളിലേക്ക് എത്തുന്ന തീയതിയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 28നായിരിക്കും സിനിമ തിയേറ്ററുകളിലെത്തുകയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഓണം റിലീസായി ആയിട്ടായിരിക്കും ചിത്രം എത്തുക.
 
സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുക. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.  സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. സിനിമയുടെ കഥ അഖിൽ സത്യന്റെതാണ്. അനൂപ് സത്യൻ ചിത്രത്തിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്. 
 
2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ അതൊരു മനോഹര ചിത്രമായിരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുരികത്തിന്റെ ഒരു ഭാഗം പോയി, ജസ്റ്റ് മിസ്, അല്ലേൽ എന്റെ കണ്ണ് പോയേനെ'; അപകടത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര