Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് പ്രണവ് പറഞ്ഞോ? പലര്‍ക്കുമുള്ള തെറ്റിദ്ധാരണ, നടന്റെ ഇഷ്ടങ്ങളെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് പ്രണവ് പറഞ്ഞോ? പലര്‍ക്കുമുള്ള തെറ്റിദ്ധാരണ, നടന്റെ ഇഷ്ടങ്ങളെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 3 ഏപ്രില്‍ 2024 (13:21 IST)
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പലര്‍ക്കുമുള്ള ഒരു തെറ്റിദ്ധാരണ തിരുത്തി വിനീത് ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ പ്രമോഷന്‍ പരിപാടിയാണ് ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്. പ്രണവിന് അഭിനയിക്കാന്‍ താല്പര്യമില്ല എന്നത് തെറ്റായ കാര്യമാണെന്നാണ് വിനീത് പറയുന്നത്. പ്രണവിനെ ഇഷ്ടമില്ലാത്തത് സ്റ്റാര്‍ഡം ആണെന്നും വിനീത് പറഞ്ഞു.
 
'പ്രണവിന് അഭിനയിക്കാന്‍ താല്പര്യമില്ലെന്നുള്ളത് പലരുടെയും തെറ്റായ ധാരണയാണ്. അവന് അഭിനയിക്കാന്‍ നല്ല ഇഷ്ടമാണ്. പക്ഷേ അവന് ഇഷ്ടമല്ലാത്തത് സ്റ്റാര്‍ഡമാണ്. എപ്പോഴും ലൈംലൈറ്റില്‍ തന്നെ നില്‍ക്കണമെന്നുള്ളതും ആളുകള്‍ എപ്പോഴും ശ്രദ്ധിക്കുന്നതും അവന് ഇഷ്ടമല്ല. ഒരു ജിപ്‌സി മോഡ് ആണ്. സഞ്ചാരിയാണ് അവന്‍ എപ്പോഴും.
 
ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് എന്‍ജോയ് ചെയ്യുന്ന ഒരാളാണ്. അവന്റെ ബാക്കി ഇഷ്ടങ്ങള്‍ പോലെ ഒന്നാണ് അഭിനയവും. അവന്‍ റോക്ക്‌ക്ലൈമ്പ് ചെയ്യുന്ന അതേ പാഷനോടെയാണ് അഭിനയിക്കുന്നതും. അതേ പാഷനോടെയാണ് അവന്‍ മ്യൂസിക് കമ്പോസ് ചെയ്യുന്നതും പാട്ടുകള്‍ എഴുതുന്നതും.ഇതെല്ലാം അവന്റെ ഇഷ്ടമുള്ള കാര്യങ്ങളാണ്. എനിക്ക് അവനെ അത്രയ്ക്ക് മനസ്സിലായത് കൊണ്ടാണ് ഞാന്‍ ഈ പറയുന്നത്.',-വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോളിവുഡിന്റെ രക്ഷകനാകാന്‍ കമല്‍ഹാസന്‍ ഇറങ്ങുന്നു!ഇന്ത്യന്‍ 2 അപ്‌ഡേറ്റ് പുറത്ത്