Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോളിവുഡിന്റെ രക്ഷകനാകാന്‍ കമല്‍ഹാസന്‍ ഇറങ്ങുന്നു!ഇന്ത്യന്‍ 2 അപ്‌ഡേറ്റ് പുറത്ത്

Kamal Haasan is coming to be the savior of Kollywood!Indian 2 update is out

കെ ആര്‍ അനൂപ്

, ബുധന്‍, 3 ഏപ്രില്‍ 2024 (12:20 IST)
'ഇന്ത്യന്‍ 2' ന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. കമല്‍ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികള്‍ അവസാനഘട്ടത്തിലാണ്. റെഡ് ജൈന്റ് മൂവിസാണ് തമിഴ്‌നാട്ടില്‍ ഇന്ത്യന്‍ 2 വിതരണത്തിന് എടുത്തിരിക്കുന്നത്. റിലീസുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.
 
മെയ് 24ന് ചിത്രം റിലീസ് ചെയ്‌തേക്കും എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ തന്നെ മെയ് മാസത്തില്‍ സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഔദ്യോഗിക പ്രഖ്യാപനം ഏപ്രില്‍ തന്നെ ഉണ്ടാകും. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും റിലീസ് ഉണ്ട്.
 
ഇന്ത്യന്‍ 2' ല്‍ കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, വിവേക്, നെടുമുടി വേണു എന്നിവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍ താരത്തിന്റെ തമിഴ്നാട്ടിലെ ലൈഫ്‌ടൈം കളക്ഷനെ മറികടന്ന് മഞ്ഞുമ്മല്‍ ബോയ്‌സ്, കോളിവുഡില്‍ നിന്ന് ഒരു നേട്ടം കൂടി