Vijay Trisha: 'തൃഷയുടെ കാല് തടവുന്ന വിജയ്': പരിഹാസ ട്രോളിന് ലൈക്ക് അടിച്ച് തൃഷയുടെ അമ്മ?

തൃഷയുടെ പിറന്നാൾ പോസ്റ്റ് വീണ്ടും തൃഷ-വിജയ് ബന്ധം ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.

നിഹാരിക കെ.എസ്
ശനി, 28 ജൂണ്‍ 2025 (12:15 IST)
തൃഷ-വിജയ് ബന്ധമാണ് തമിഴകത്തെ പ്രധാന ചർച്ചാ വിഷയം. വിജയുടെ 51ാം പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസാ പോസ്റ്റ് പല ഗോസിപ്പുകൾക്കും കാരണമായി. രാഷ്ട്രീയത്തിലേക്കിറങ്ങിയ ഈ സമയത്ത് നടിമാരുടെ പേര് ചേർത്ത് ഗോസിപ്പുകൾ വരുന്നത് വിജയ്ക്ക് ഒരിക്കലും ഗുണകരമാകില്ല. തൃഷയുടെ പിറന്നാൾ പോസ്റ്റ് വീണ്ടും തൃഷ-വിജയ് ബന്ധം ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇതോടെ ട്രോളുകളും പ്രചരിച്ചു. 
 
ഇതിനിടെ തൃഷയുടെ അമ്മ ഉമ്മ കൃഷ്ണനും ചർച്ചാ വിഷയമാകുന്നു, വിജയ്-തൃഷ ബന്ധത്തെ പരിഹസിച്ച് കൊണ്ടുള്ള ഒരു ട്രോളിന് ഉമ കൃഷ്ണൻ ലെെക് ചെയ്തെന്നാണ് റെഡിറ്റിലെ കണ്ടെത്തൽ. ഇതിന്റെ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നുണ്ട്. വിജയുടെ പാർട്ടി ഓഫീസിൽ തൃഷ കാൽ നീട്ടി ഇരിക്കുന്നതും വിജയ് കാൽ തടവുന്നതും എഐയിൽ നിർമ്മിച്ച ഫോട്ടോയിൽ കാണാം. ഈ പോസ്റ്റ് തൃഷയുടെ അമ്മ ലൈക്ക് ചെയ്‌തെന്നാണ് വാദം. സംഭവം വൈറലായതോടെ, ഇവർ തന്റെ ലൈക്ക് പിൻവലിച്ചെന്നും റിപ്പോർട്ടുണ്ട്. 
 
തൃഷയുടെ അമ്മ ഉമ കൃഷ്ണന്റെ ഈ പ്രവൃത്തിയിൽ അമ്പരന്നിരിക്കുകയാണ് വിജയ്-തൃഷ ആരാധകർ. പലർക്കും ഇത് അത്ഭുതമായി. തൃഷയും അമ്മയും എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. പിറന്നാൾ ആശംസയുണ്ടാക്കിയ ​ഗോസിപ്പുകൾ തുടരുകയാണ്. അതിനിടെയാണ് പുതിയ പുലിവാല്. അമ്മയും മകളും വിജയുടെ സ്വപ്നങ്ങൾ തകർക്കാൻ കാരണമാകുമെന്നാണ് റെഡിറ്റിലെ വാദം. 
 
വിജയ്ക്കൊപ്പം ഭാര്യ സം​ഗീതയെ ഇന്ന് കാണാറേയില്ല. സം​ഗീതയിന്ന് ലണ്ടനിൽ സ്വന്തം കുടുംബത്തിനൊപ്പമാണുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. മകൻ ജേസൺ സഞ്ജയും വിജയിൽ നിന്ന് അകലം പാലിക്കുന്നെന്നാണ് വിവരം. മരുമകളെ കുറിച്ചുള്ള ചോദ്യത്തിന് വിജയുടെ അച്ഛൻ മറുപടി പറഞ്ഞിരുന്നില്ല. അത്തരം ചോദ്യങ്ങൾ വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അടുത്ത ലേഖനം
Show comments