Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് സേതുപതിയുടെ മകൻ സൂര്യ നായകനാകുന്നു

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം എ കെ ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്.

Vijay Sethypathy

നിഹാരിക കെ.എസ്

, വെള്ളി, 27 ജൂണ്‍ 2025 (10:10 IST)
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഫീനിക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധായകൻ ചെയ്യുന്നത് ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ്. സിനിമ ജൂലൈ 4ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം എ കെ ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്.
 
സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉന്നത തല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
 
'എയ്‌സ്‌' എന്ന സിനിമയാണ് വിജയ് സേതുപതിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Priyanka Chopra: 'കന്യകയായ ഭാര്യയെ വേണമെന്ന് വാശിപ്പിടിക്കരുത്'; തന്റെ പേരിൽ പ്രചരിക്കുന്ന വാചകത്തിൽ വ്യക്തത വരുത്തി പ്രിയങ്ക ചോപ്ര