Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ നായകനാക്കി ഒരുക്കുന്ന തങ്കമണി പറയുന്നത് കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം, ത്രില്ലടിച്ച് സിനിമാപ്രേമികൾ

Dileep 148
, ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (20:21 IST)
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന തങ്കമണി പറയുന്നത് 1986 കാലഘട്ടത്തില്‍ കേരളത്തെ പിടിച്ചുകുലുക്കിയ സംഭവമെന്ന് റിപ്പോര്‍ട്ട്. 1986 കാലത്ത് കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുടുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവമാണ് സിനിമ പറയുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
 
നീത പിള്ള, പ്രണിത സുഭാഷ് എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ മലയാളത്തിലെയും തമിഴിലെയും വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, മേജര്‍ രവി,കൊല്ലം രമേശ്,രമ്യ പണിക്കര്‍,മുക്ത,മാളവിക മേനോന്‍, അംബിക തുടങ്ങിയവര്‍ക്കൊപ്പം തമിഴില്‍ നിന്നും ജോണ്‍ വിജയ്, റാം,സമ്പത്ത് എന്നിവരും ചിത്രത്തില്‍ ഭാഗമാകുന്നുണ്ട്. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ഉടന്‍ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദയനിധിയുടെ സനാതന പ്രസ്താവന: ജവാൻ സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം