Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നു, ചിത്രീകരണം 2022 തുടക്കത്തില്‍

ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നു, ചിത്രീകരണം 2022 തുടക്കത്തില്‍

കെ ആര്‍ അനൂപ്

, ശനി, 16 ഒക്‌ടോബര്‍ 2021 (14:05 IST)
ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നു. 2022 തുടക്കത്തിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. റാഫി സ്‌ക്രിപ്റ്റ് എഴുതി നവാഗതനായ സജിസുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. തമിഴ് സിനിമ ലോകത്തെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനി മിനി സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മാതാവ് ഷിബു ജി. സുസീലന്‍ ആണ് കൈമാറിയത്.
 
ഷിബുന്റെ വാക്കുകളിലേക്ക് 
 
തമിഴ് സിനിമ ഇന്‍ഡസ്ട്രിയലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനി മിനി സ്റ്റുഡിയോ മലയാളത്തില്‍ സജീവമാകുന്നു..
 
വിശാല്‍ -ആര്യ കൂട്ട്‌കെട്ടിലെ ബിഗ് ബഡ്ജറ്റ് സിനിമ #ENEME ദീപാവലി റിലീസാണ്.ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ചിത്രത്തില്‍ പ്രഭുദേവയാണ് നായകന്‍.
 
മലയാളത്തില്‍ വിജയദശമി ദിവസം തുടക്കം കുറിച്ച #ICU എന്ന സിനിമയുടെ സംവിധായകന്‍ ജോര്‍ജ് വര്‍ഗീസ്സാണ്.
 
മലയാളം -തമിഴ് -കന്നട -ഹിന്ദി -തെലുങ്ക് ഭാഷയില്‍ നിരവധി സിനിമക്ക് ക്യാമറ ചലിപ്പിച്ച ലോകനാഥനാണ് ക്യാമറമാന്‍.
നവാഗതനായ CP.സന്തോഷ്‌കുമാര്‍ #ICU വിന് രചന നിര്‍വ്വഹിക്കുന്നത്.
 
ആര്‍ട്ട് ഡയറക്ടര്‍ -ബാവകോസ്റ്റുംഡിസൈനര്‍- സ്റ്റെഫി സേവ്യര്‍
ചമയം-റോണക്‌സ് സേവ്യര്‍.എഡിറ്റിംഗ്-ലിജോ പോള്‍
മ്യൂസിക് ഡയറക്ടര്‍ -ജോസ് ഫ്രാങ്ക്ളിന്‍.ഗാനരചന -ഹരിനാരായണന്‍.സംഘടനം -മാഫിയ ശശി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സജി സുകുമാര്‍. സ്റ്റില്‍ -നൗഷാദ്.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ബിജു കടവൂര്‍ .പി. ആര്‍. ഒ - എ. സ് ദിനേശ് 
 
ഞാന്‍ നിര്‍മ്മാണമേല്‍നോട്ടം നിര്‍വ്വഹിക്കുന്ന #ICU ന്റെ നായകന്‍ ബിബിന്‍ ജോര്‍ജ് ആണ്.നായിക വിസ്മയ തമിഴ് ഉറിയാടി- 2ലൂടെ സിനിമയിലൂടെ വന്നതാണ്..ബാബുരാജ്, ശ്രീകാന്ത് മുരളി, വിനോദ് കുമാര്‍, ജെയിന്‍ പോള്‍, നവാസ് വള്ളിക്കുന്ന്, മനോജ് പറവൂര്‍, ഹരീഷ്, മീര വാസുദേവ്.തുടങ്ങിയവര്‍ അഭിനയിക്കുന്നു..
 
ബിഗ് ബഡ്ജറ്റില്‍ മലയാളത്തില്‍ മിനിസ്റ്റുഡിയോ 2022 തുടക്കത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം റാഫി സ്‌ക്രിപ്റ്റ് എഴുതി നവാഗതനായ സജിസുകുമാര്‍ സംവിധാനം ചെയ്യുന്ന ദിലീപ് നായകന്‍ ആകുന്ന സിനിമയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറുപ്രായത്തിലെ വിവാഹിതനായി മാത്യു, 'ജോ ആന്റ് ജോ ' ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു