Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ ഭാഗ്യ ദിവസം ! അന്ന് റിലീസ് ആയ സിനിമകള്‍ ഇന്നും മലയാളികള്‍ കാണാന്‍ കൊതിക്കുന്നത്

Dileep's lucky day! Even today Malayalees want to watch the movies that were released then 

ദിലീപ്

കെ ആര്‍ അനൂപ്

, ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (16:59 IST)
ജനപ്രിയ നായകനായ ദിലീപിന് ജൂലൈ 4 ഒരു നല്ല ദിവസമാണ്. ആരാധകര്‍ നെഞ്ചിലേറ്റിയ 'ഈ പറക്കും തളിക'ഉള്‍പ്പെടെയുള്ള ദിലീപ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തിയത് ഈ ദിവസമായിരുന്നു. സി ഐ ഡി മൂസ, മീശ മാധവന്‍, പാണ്ടി പട എന്നീ സിനിമകള്‍ ജൂലൈ 4 നാണ് റിലീസായത്.
ഭാവനയും ദിലീപും ഒന്നിച്ചഭിനയിച്ച സി ഐ ഡി മൂസ 2003 ജൂലെ 4നായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്.ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രം ഇന്നും സിനിമാ പ്രേമികളെ മിനിസ്‌ക്രീനിലൂടെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 
 
ഹരിശ്രീ അശോകനും ദിലീപും കൂടി മലയാളി കരയാകെ ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തിയത് 2001ലെ ജൂലൈ 4 ലായിരുന്നു. താഹ സംവിധാനം ചെയ്ത ഈ പറക്കും തളികയില്‍ നായികയായെത്തിയത് നിത്യ ദാസായിരുന്നു.
 
 2002 ജൂലൈ നാലിനാണ് മീശമാധവന്‍ തിയേറ്ററുകളിലെത്തിയത്. കള്ളന്‍ മാധവനും സംഘവും ഇന്നും ആരാധകരുടെ മനംകവര്‍ന്നു കൊണ്ടിരിക്കുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കാവ്യ മാധവനായിരുന്നു നായികയായെത്തിയത്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പാണ്ടിപ്പട 2005 ജൂലൈ 4 നാണ് പുറത്തിറങ്ങിയത്. ദിലീപും നവ്യ നായരും ഒന്നിച്ച് അഭിനയിച്ച ചിത്രം സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ദിലീപ് സിനിമയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

200 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ജയറാം ചിത്രം! 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായ സിനിമ ഇന്നും നിങ്ങള്‍ കാണുന്നുണ്ടാകും, പടം ഏതാണെന്ന് മനസ്സിലായോ ?