Select Your Language

Notifications

webdunia
webdunia
webdunia
webdunia

200 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ജയറാം ചിത്രം! 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായ സിനിമ ഇന്നും നിങ്ങള്‍ കാണുന്നുണ്ടാകും, പടം ഏതാണെന്ന് മനസ്സിലായോ ?

Jayaram film released in theaters for 200 days! Even today you are watching the movie that was released 21 years ago

കെ ആര്‍ അനൂപ്

, ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (16:54 IST)
ഇന്നത്തെ സിനിമകള്‍ക്ക് കോടികള്‍ സ്വപ്നം കാണാം, എന്നാല്‍ 100 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 21 വര്‍ഷങ്ങള്‍ക്കു മുമ്പ് 200 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ജയറാം ചിത്രം ഉണ്ട്.
 
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2003-ല്‍ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന ചിത്രമാണിത്.ഷീല, ജയറാം, ഇന്നസെന്റ്, നയന്‍താര, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്.വാണിജ്യപരമായി വിജയമായിരുന്നു.100 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
 
മനസ്സിനക്കരെ, മീശ മാധവന്‍, അച്ചുവിന്റെ അമ്മ, നരന്‍, തുടങ്ങിയ മലയാളികള്‍ ഇന്നും കാണാന്‍ കൊതിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഞ്ജന്‍ പ്രമോദ്.രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍താര ചിത്രത്തിനിടെ കാരവനില്‍ ഒളിക്യാമറ; രാധികയുടെ ആരോപണത്തില്‍ അന്വേഷണത്തിനു സാധ്യത