ദിലീപ് അമ്മയിൽ അംഗമാണോ അല്ലയോ എന്ന് അമ്മ നേതൃത്വം വ്യക്തമാക്കണം: സിനിമ പ്രേക്ഷക കൂട്ടായ്‌മ

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (17:21 IST)
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപ് താരസംഘടനായ ‘അമ്മ’യില്‍ അംഗമാണോ അല്ലയോ എന്ന് അമ്മ നേതൃത്വം വ്യക്തമാക്കണമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ. സിനിമ മേഖലയിൽ ഉണ്ടായിട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ മുൻകൈ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
സിനിമ മേഖലയിലെ ചില ദുഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു. നടികൾക്ക്  സുരക്ഷിതമായി ജോലിയെടുക്കാനുള്ള സാഹചര്യം ഒരുക്കണം. ഒരു വിഭാഗം നടൻമാരും, നടികളും സമൂഹമധ്യേ നടത്തുന്ന പ്രസ്താവനകൾ സിനിമയ്ക്ക് ഗുണം ചെയ്യില്ല. ഇക്കാര്യത്തിൽ പക്വമായ നിലപാടാണ് സിനിയർ താരങ്ങൾ സ്വീകരിക്കേണ്ടത്. 
 
ഇപ്പോഴത്തെ നില തുടർന്നാൽ തിയേറ്റുകളിലേക്ക് പ്രേക്ഷകർ എത്താത്ത സ്ഥിതിയുണ്ടാകും. കോടതിയുടെ മുന്നിലുള്ള കേസിൽ കോടതിയുടെ തീർപ്പ് ആണ് വരേണ്ടത്. വാൾ എടുക്കുന്നവർ എല്ലാം വെളിച്ചപ്പാട് ആകുന്ന സ്ഥിതിക്ക് മാറ്റം ഉണ്ടാവണം. 
 
രണ്ടു കൂട്ടരും നടത്തുന്ന പ്രസ്താവനകൾ സിനിമ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമായ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും സലിം പി ചാക്കോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

അടുത്ത ലേഖനം
Show comments