‘നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി, വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് നിര്‍ദേശിച്ചു’ - സിദ്ദിഖ്
						
		
						
				
‘നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി, വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് നിര്‍ദേശിച്ചു’ - സിദ്ദിഖ്
			
		          
	  
	
		
										
								
																	കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ തെറ്റാണെന്നുള്ളതിന്റെ തെളിവുകള്‍ പുറത്ത്.
									
			
			 
 			
 
 			
			                     
							
							
			        							
								
																	ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ കേസില്‍ കുറ്റാരോപിതനായ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിക്കുന്ന മൊഴിയാണ് സിദ്ദിഖ് പൊലീസിന് നല്‍കിയത്. ഇക്കാര്യം ദിലീപുമായി സംസാരിച്ചുവെന്നും എന്നാല്‍ ഇക്ക വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞതെന്നും സിദ്ദിഖ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
									
										
								
																	അതേസമയം, തിങ്കളാഴ്‌ച നടത്തിയ പത്രസമ്മേളനത്തില്‍ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയോ എന്ന ചോദ്യത്തിന് ഏതു സംവിധായകനാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. ആ സംവിധായകന്റെ പേരോ വിവരങ്ങളോ പറഞ്ഞാൽ അക്കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.