Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍, 'ഫ്രീഡം ഫൈറ്റ്' പിന്‍വലിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ജിയോ ബേബി

Freedom Fight

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (14:38 IST)
ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ നിന്നും 'ഫ്രീഡം ഫൈറ്റ്' എന്ന ചിത്രം പിന്‍വലിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ജിയോ ബേബി.അടുര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകനാവുന്നതില്‍ പ്രതിഷേധിച്ചാണ് സംവിധായകന്റെ ഈ തീരുമാനം.
 
'ഫ്രീഡം ഫൈറ്റ്' സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫിലിമില്‍ നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന , കെ എര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകനാവുന്നതില്‍ പ്രതിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നത്. സര്‍ക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു,' ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'റോയ്' റോഷാക്കിന് ശേഷം റിലീസിനെത്തിയത് ചിത്രത്തിന് ഗുണം ചെയ്തു:സുരാജ്