Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായി ആ ഭാഗത്തേക്ക് നോക്കിയില്ല, അദ്ദേഹത്തോടുള്ള ബഹുമാനം കൂടി,അങ്ങനെ പുള്ളി ആരെയും ആളാക്കില്ലെന്ന് രഞ്ജിത്ത്

bheeman raghu director Ranjith രഞ്ജിത്ത്

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (10:35 IST)
നടന്‍ ഭീമന്‍ രഘുവിനെ കുറിച്ച് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍ എഴുന്നേറ്റ് നിന്ന് ഭീമന്‍ രഘു കേട്ടതിനെ കുറിച്ച് രഞ്ജിത്തിനോട് ഒരു അഭിമുഖത്തിനിടെ ചോദ്യം വന്നു. അതിനോട് സംവിധായകനും നടനുമായ രഞ്ജിത്ത് പ്രതികരിച്ചു.

'ഭീമന്‍ രഘു സിനിമയിലെ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങളൊക്കെ എത്രകാലമായി കളിയാക്കി കൊണ്ടിരിക്കുന്ന ഒരുത്തനാണ്. മണ്ടനാ. എന്നാല്‍ മുഖ്യമന്ത്രി അത് മൈന്‍ഡ് ചെയ്തില്ല. 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന് ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടി പോകുന്നതും അതുകൊണ്ടാണ്. രഘു അവിടെ ഇരിക്കൂവെന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി , അങ്ങനെ പുള്ളി ആരെയും ആള്‍ ആക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്. മണ്ടനാണ്',-രഞ്ജിത്ത് പറഞ്ഞു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ തൂവാനത്തുമ്പികളില്‍ സംസാരിക്കുന്ന തൃശൂര്‍ ഭാഷ വളരെ ബോറാണ്; പത്മരാജന്‍ ചിത്രത്തെ വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത്ത്