Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃഷക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി ഖാൻ, ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

തൃഷക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി ഖാൻ, ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം
, ഞായര്‍, 10 ഡിസം‌ബര്‍ 2023 (09:48 IST)
നടി തൃഷക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ കുടുങ്ങിയ നടന്‍ മന്‍സൂര്‍ അലിഖാന്‍ മാനനഷ്ടകേസുമായി ഹൈക്കോടതിയില്‍. തൃഷയും നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
 
താന്‍ തമാശരൂപേണ അവതരിപ്പിച്ച കാര്യങ്ങള്‍ എഡിറ്റ് ചെയ്താണ് വീഡിയോ പ്രചരിപ്പിച്ചതെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് ഹര്‍ജിയിലെ ആരോപണം. കഴിഞ്ഞ ദിവസം വിഷയത്തില്‍ മന്‍സൂര്‍ അലി ഖാന്‍ മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് പുതിയ നീക്കവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റ സിനിമയിലൂടെ നാഷണൽ ക്രഷ്, അനിമൽ റിലീസിന് ശേഷം ത്രിപ്തി ദിമ്രിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ 20 ലക്ഷത്തിന്റെ വർധന