Publish Date: Mon, 17 May 2021 (08:39 IST)
Updated Date: Mon, 17 May 2021 (08:51 IST)
സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്ന മലയാള ചലച്ചിത്രം 'ഓപ്പറേഷന്‍ ജാവ' മികച്ച അനുഭവമാണ് സമ്മാനിച്ചതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഈ അടുത്ത കാലത്ത് കണ്ട മികച്ച സിനിമകളിലൊന്നാണ് ഓപ്പറേഷന്‍ ജാവയെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അഭിനേതാക്കള്‍ക്കും റോഷന്‍ അഭിനന്ദനം അറിയിച്ചു. സംവിധായകന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും തരുണ്‍ മൂര്‍ത്തി മികച്ച പ്രകടനം നടത്തിയെന്ന് റോഷന്‍ പറഞ്ഞു. തന്റെ സുഹൃത്തും നടനുമായ ബിനു പപ്പു അടക്കമുള്ളവര്‍ നന്നായി അഭിനയിച്ചു. ഇതൊരു പുതിയ അനുഭവമാണ്. എല്ലാവരോടും സ്‌നേഹവും ബഹുമാനവും ഉണ്ടെന്നും റോഷന്‍ പറഞ്ഞു.