Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തുടരും എന്റെ സിനിമയിൽ നിന്ന് മോഷ്ടിച്ചത്, മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നു'; സനൽ കുമാർ ശശിധരൻ

Director Sanal Kumar Sasidharan

നിഹാരിക കെ.എസ്

, ശനി, 14 ജൂണ്‍ 2025 (15:15 IST)
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ തുടരും സിനിമയ്ക്കെതിരെ ​ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. തന്റെ തീയാട്ടം എന്ന സിനിമ മോഷ്ടിച്ച് ആണ് തുടരും എന്ന സിനിമ ഉണ്ടാക്കിയതെന്ന് സനൽ ആരോപിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സനൽ കുമാർ ശശിധരൻ സിനിമയ്ക്കെതിരെ ​ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. “കൊന്നാൽ പാപം തിന്നാൽ തീരും” എന്ന തന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും തുടരുമിൽ പറയുന്നുണ്ട്.
 
തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്നും സനൽ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. അതോടൊപ്പം തന്റെ തിരക്കഥ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സനൽ കുമാർ പറയുന്നു. മഞ്ജു വാര്യരും ടോവിനോ തോമസും തിരക്കഥ വായിച്ചിട്ടുണ്ടെന്നും സനൽ കുമാർ പറയുന്നു.
 
സനൽ കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതു കൊണ്ടോ തിരിച്ചറിയാത്ത രീതിയിൽ മാറ്റിയെഴുതാൻ മനഃപൂർവം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പൊലീസ് കുടുക്കുന്നതാണ് കഥ.
 
“കൊന്നാൽ പാപം തിന്നാൽ തീരും” എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി.
 
മഞ്ജു വാര്യർ, ടൊവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടൻ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർഷം കുറെ ആയില്ലേ? ഇനിയെങ്കിലും അമൃതയെ വെറുതെ വിട്ടുകൂടെ?: ബാലയോട് സോഷ്യൽ മീഡിയ