Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് റെക്കോർഡ്; 500 കോടി തൊട്ട് മോഹൻലാൽ

മോഹൻലാൽ എവിടെ എന്ന ചോദ്യത്തിൽ നിന്നും ഇത് മോഹൻലാൽവുഡ് ആണെന്ന് ആരാധകരെ കൊണ്ട് തന്നെ പറയിപ്പിക്കുകയായിരുന്നു ഈ വർഷം അദ്ദേഹം.

Mohanlal

നിഹാരിക കെ.എസ്

, ചൊവ്വ, 10 ജൂണ്‍ 2025 (08:35 IST)
കഴിഞ്ഞ വർഷങ്ങളിൽ പ്രധാനമായും ഉയർന്ന ചോദ്യങ്ങളിൽ ഒന്നായിരുന്ന മോഹൻലാൽ എവിടെ എന്നത്. പരിഹാസങ്ങളും വിമർശനങ്ങളും കുമിഞ്ഞുകൂടിയപ്പോഴും അദ്ദേഹം മൗനത്തിലായിരുന്നു. ഒരു തിയേറ്റർ വിജയം മോഹൻലാലിന് അനിവാര്യമായിരുന്ന സമയത്താണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എംമ്പുരാൻ റിലീസ് ആകുന്നത്. സിനിമ ബ്ലോക്ബസ്റ്റർ ആകുമെന്ന് റിലീസിന് മുന്നേ തന്നെ പലരും ഉറപ്പിച്ചു. എന്നാൽ, അതിന് പിന്നാലെ വന്ന തുടരും അപ്രതീക്ഷിത ഹിറ്റ് ആയിരുന്നു. മോഹൻലാൽ എവിടെ എന്ന ചോദ്യത്തിൽ നിന്നും ഇത് മോഹൻലാൽവുഡ് ആണെന്ന് ആരാധകരെ കൊണ്ട് തന്നെ പറയിപ്പിക്കുകയായിരുന്നു ഈ വർഷം അദ്ദേഹം.  
 
അടുപ്പിച്ച് റിലീസ് ആയ രണ്ട് സിനിമകളും 200 കോടിയെന്ന മാന്ത്രിക സംഖ്യ കടന്നതോടെ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. അതിന് പിന്നാലെ ഇപ്പോഴിതാ പഴയൊരു സിനിമയുമായി വന്ന് തീയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ് മോഹന്‍ലാല്‍. 18 വര്‍ഷങ്ങള്‍ക്ക് ശേഷം, ഛോട്ടാ മുംബൈ വീണ്ടും തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജൂണ്‍ 6നായിരുന്നു ആരാധകര്‍ കാത്തിരുന്ന റീ-റിലീസ്. ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ സിനിമ നേടിയത് 1.90 കോടിയാണ്.
 
ഈ കുതിപ്പ് തുടരുകയാണെങ്കില്‍ അധിവേഗം തന്നെ ദേവദൂതന്‍ റീ-റിലീസില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡ് ഛോട്ടാ മുംബൈ മറി കടക്കുമെന്നാണ് കരുതപ്പെടുന്നത്. 5.2 കോടിയാണ് ദേവദൂതന്‍ നേടിയത്. 17 ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. എന്നാല്‍ നാലാം നാള്‍ രണ്ട് കോടി പിന്നിടുകയാണ് ഛോട്ടാ മുംബൈ. ഇതോടൊപ്പം മറ്റൊരു നേട്ടവും മോഹന്‍ലാല്‍ സ്വന്തമാക്കിയിട്ടുണ്ട്. 75 ദിവസത്തിനുള്ളില്‍ മോഹന്‍ലാലിന്റെ മൂന്ന് സിനിമകള്‍ ചേര്‍ന്ന് നേടിയത് 500 കോടിയാണ്. 
 
വെറും മൂന്ന് മാസം കൊണ്ട് 500 കോടി കളക്ഷൻ നേടുന്ന ആദ്യത്തെ മലയാള താരമാണ് മോഹൻലാൽ. ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാന്‍ 266.3 കോടി രൂപ നേടിയപ്പോള്‍ പിന്നാലെ വന്ന തുടരും 233 കോടി രൂപയും നേടിയിരുന്നു. ഇതിന് പിന്നാലെ ഛോട്ടാ മുംബൈയും വന്നതോടെ മോഹന്‍ലാല്‍ 500 കോടി തൊട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരും നാളുകളില്‍ കൂടുതല്‍ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീ-റിലീസുകള്‍ പ്രതീക്ഷിക്കാമെന്ന് സാരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

23 വയസ് ഇളയ ജെനീലിയയുമായി റൊമാൻസ്; വിമർശനത്തിൽ പ്രതികരിച്ച് ആമിർ ഖാൻ