എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടര്‍ന്ന് ഷാഫി ചികിത്സ തേടുകയും പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു ഷാഫി.
നടന്‍ മമ്മൂട്ടി, എം വി ഗോവിന്ദന്‍ അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി ഷാഫിയെ സന്ദര്‍ശിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ആശുപത്രിയിലുണ്ട്. ഷാഫിക്ക് ലഭ്യമായ എല്ലാ ചികിത്സകളും നല്‍കുമെന്ന് ബി ഉണ്ണികൃഷ്ണന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. മലയാളത്തില്‍ തൊമ്മനും മക്കളും,മായാവി, കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാഫി.