Webdunia - Bharat's app for daily news and videos

Install App

45 വയസുള്ള നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണം, ആദ്യം കേട്ടത് വലിയ നോ, മേതില്‍ ദേവികയെ സിനിമയില്‍ എത്തിച്ചതിനെ കുറിച്ച് സംവിധായകന്‍ വിഷ്ണു മോഹന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (09:08 IST)
സിനിമാനടി അല്ലാതെ അറിയപ്പെടുന്ന 45 വയസ്സുള്ള പ്രായമുള്ള നായികയ്ക്കായുള്ള തിരച്ചില്‍ ആയിരുന്നു സംവിധായകന്‍ വിഷ്ണു മോഹന്‍. ഒടുവില്‍ മേതില്‍ ദേവികയുടെ അടുത്തേക്ക് അവര്‍ എത്തി. ആദ്യം തന്നെ കഥ ഇഷ്ടമായെങ്കിലും ഫിലിം ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ മേതില്‍ ദേവിക തയ്യാറായില്ല. പിന്നീട് ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമം, ഇതിനിടെ സിനിമയുടേത് മികച്ച തിരക്കഥയാണ് ഈ കാലയളവിനുള്ളില്‍ മേതില്‍ ദേവിക തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക മേതില്‍ ദേവിക മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. ഇക്കാരണങ്ങളാല്‍ മേതില്‍ ദേവിക സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. ഇതിനെക്കുറിച്ച് സംവിധായകന്‍ വിഷ്ണു മോഹന് പറയാനുള്ളത് ഇതാണ്.
 
'സിനിമാനടി അല്ലാത്ത, അറിയപ്പെടുന്ന 45 വയസുള്ള ഒരു നായികക്ക് വേണ്ടിയുള്ള അന്വേഷണം ചെന്നെത്തിയത് മേതില്‍ ദേവിക എന്ന ക്ലാസിക്കല്‍ നൃത്ത രംഗത്തെ അതുല്യ പ്രതിഭയില്‍ ആയിരുന്നു. ഞാനും ക്യാമറാമാന്‍ ജോമോന്‍ ടി ജോണും കൂടി നേരില്‍ ചെന്ന് കണ്ട് കാര്യം അവതരിപ്പിച്ചു പ്രതീക്ഷിച്ചത് പോലെ വലിയ ഒരു NO ആയിരുന്നു ഉത്തരം .ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ കഥ ഇഷ്ടപ്പെട്ടു എങ്കിലും പണ്ട് പല സംവിധായകരോടും പറഞ്ഞത് പോലെ സിനിമയിലേക് ഇല്ല എന്നായിരുന്നു നിലപാട്. പിന്നീട് ഒരു വര്‍ഷത്തോളം നിരന്തരമായ പരിശ്രമത്തിന് ഒടുവില്‍ കുറെ ഉപാധികള്‍ വച്ചുകൊണ്ട് തന്നെ ഒടുവില്‍ ആ yes വന്നു. 
 
അങ്ങനെ ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന എന്റെ രണ്ടാമത്തെ ചിത്രം ''കഥ ഇന്നുവരെ ' യില്‍ ബിജു മേനോന്റെ നായികയായി മേതില്‍ ദേവിക എത്തുന്നു.മേതില്‍ ദേവികയെ ബിഗ് സ്‌ക്രീനിലേക്ക് അവതരിപ്പിക്കുന്നതില്‍ സന്തോഷവും അഭിമാനവും തോന്നുന്നു',-വിഷ്ണു മോഹന്‍ എഴുതി.
 
'മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളില്‍ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാന്‍ മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. പൂര്‍ണമായും എന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങള്‍ക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട് പ്ലാന്‍ ചെയ്തതും നടത്തുന്നതും. ഇതൊക്കെയാണ് ഈ സിനിമയ്ക്കു സമ്മതം മൂളാന്‍ കാരണം',-മേതില്‍ ദേവിക പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അത്യാവശ്യത്തിന് ബ്ലഡ് തരാന്‍ ആരുമില്ലേ, ഭയപ്പെടേണ്ട അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പോലീസിന്റെ പോല്‍ ബ്ലഡ് ഉണ്ട്

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ടവരില്‍ 14 സ്‌കേറ്റിംഗ് താരങ്ങളും

നിയമസഭാ തിരെഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹിയിൽ ഏഴ് AAP എംഎൽഎമാർ രാജിവെച്ചു

വിഴിഞ്ഞത്ത് ബസില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു; രക്തം വാര്‍ന്ന് ദാരുണാന്ത്യം

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

അടുത്ത ലേഖനം
Show comments