Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേതില്‍ ദേവിക സിനിമയില്‍ എത്താനുള്ള കാരണം ഇതാണ് !പ്രമുഖ സംവിധായകരോട് നോ പറഞ്ഞ നര്‍ത്തകി, ഒടുവില്‍ ബിജുമേനോന്റെ നായിക

Methil Devika films  Methil Devika

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (12:13 IST)
മേപ്പാടിയാന്‍ എന്ന ചിത്രത്തിനുശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' ഒരുങ്ങുകയാണ്.ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക അഭിനയിക്കുന്നു. സിനിമയില്‍ അഭിനയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതിനോട് എല്ലാം നോ പറഞ്ഞിട്ടുള്ള ദേവിക എന്തുകൊണ്ട് വിഷ്ണു മോഹന്റെ സിനിമയിലെത്തി എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്. 
 
സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ നായിക വേഷത്തില്‍ നടിയെ ക്ഷണിച്ചെങ്കിലും അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് നിരവധി സിനിമ പ്രവര്‍ത്തകര്‍ അഭിനയിക്കാനുള്ള ഓഫറുമായി നടിക്ക് മുന്നില്‍ എത്തി. ആരോടും പറയാത്ത ഒരു 'എസ്' വിഷ്ണു മോഹനോട് പറഞ്ഞു.
 
തന്നെ ഈ ചിത്രത്തില്‍ എത്തിക്കാന്‍ വിഷ്ണു മോഹന്‍ ഒരു വര്‍ഷത്തിലേറെ വിഷ്ണു മോഹന്‍ പരിശ്രമിച്ചിട്ടുണ്ട് എന്നാണ് മേതില്‍ ദേവിക പറയുന്നത്.'മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളില്‍ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാന്‍ മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. പൂര്‍ണമായും എന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങള്‍ക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട് പ്ലാന്‍ ചെയ്തതും നടത്തുന്നതും. ഇതൊക്കെയാണ് ഈ സിനിമയ്ക്കു സമ്മതം മൂളാന്‍ കാരണം',-മേതില്‍ ദേവിക പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ