Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഉണ്ണി മുകുന്ദന്റെ കൂട്ടുകാരന്‍,വിഷ്ണു മോഹന്‍ വിവാഹിതനായി, ചിത്രങ്ങള്‍ കാണാം

Unni mukundan

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (09:25 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദേശീയ അവാര്‍ഡ് ജേതാവ് വിഷ്ണു മോഹന്‍ വിവാഹിതനായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോര്‍ കമ്മിറ്റി അംഗവുമായ എന്‍ രാധാകൃഷ്ണന്റെയും അംബികയുടെയും മകള്‍ അഭിരാമിയാണ് വധു. എറണാകുളത്തെ ചേരാനല്ലൂരിലെ വേവ് വെഡിങ് സെന്ററില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. 
മമ്മൂട്ടി, സുരേഷ് ഗോപി, സിദ്ദിഖ്, ബിജുമേനോന്‍, ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, കൃഷ്ണകുമാര്‍, കൃഷ്ണപ്രസാദ്, ദേവന്‍, സലിംകുമാര്‍, അനുശ്രീ, മധുപാല്‍ സംവിധായകനായ സത്യന്‍ അന്തിക്കാട്, രഞ്ജി പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. 
കേന്ദ്രമന്ത്രി വി മുരളീധരന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍, മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിന്‍, എംപിമാരായ ഹൈബി ഈടന്‍, എം എ ആരിഫ്, വി കെ ശ്രീകണ്ഠന്‍, എം കെ രാഘവന്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
ഏപ്രില്‍ മാസത്തില്‍ ആയിരുന്നു വിഷ്ണു മോഹന്റെ വിവാഹ നിശ്ചയം നടന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബി ഗ്രേഡ് പടത്തിന്റെ സീന്‍ പോലുണ്ട്'; ഫോട്ടോയ്ക്ക് മോശം കമന്റ് ഇട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി നടി ആര്യ