Webdunia - Bharat's app for daily news and videos

Install App

പ്രേക്ഷകരെ നിരാശരാക്കിയ മോഹന്‍ലാല്‍ സിനിമകള്‍, 2022 നടന് മോശം വര്‍ഷമോ ?

കെ ആര്‍ അനൂപ്
ബുധന്‍, 28 ഡിസം‌ബര്‍ 2022 (15:11 IST)
2022ല്‍ മോശം ചിത്രങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ അക്കൂട്ടത്തില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങളും മുന്നിലുണ്ടാകും. ഈ വര്‍ഷം ലാലിന് മികച്ച ചിത്രങ്ങളൊന്നും സമ്മാനിക്കാന്‍ ആയില്ല. നാല് പതിറ്റാണ്ടിലേറെ അഭിനയ പരിചയമുള്ള നടന് 2023 പ്രതീക്ഷ നല്‍കുന്നുണ്ട്.
ആറാട്ട്
 
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' ഫെബ്രുവരി18നായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഒരു പുതുമയും ഇല്ലാതെ എത്തിയ കോമഡി ആക്ഷന്‍ ത്രില്ലര്‍ തിയേറ്ററുകള്‍ കൈവിട്ടു.
 ശ്രദ്ധ ശ്രീനാഥ് ആയിരുന്നു നായിക. ആസിഫ് അലി ചിത്രം കോഹിന്നൂറിന് ശേഷം കന്നഡ നടി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത് ഈ സിനിമയിലൂടെയാണ്. 
ട്വല്‍ത്ത് മാന്‍
ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍. മോഹന്‍ലാലിന്റെ സിനിമകളില്‍ നല്ല അഭിപ്രായം ഈ വര്‍ഷം ലഭിച്ചത് ട്വല്‍ത്ത് മാന്‍ മാത്രമാണ്.ഹോട്ട്സ്റ്റാറിലൂടെ മേയ് 20നാണ് പ്രദര്‍ശനത്തിന് എത്തിയത് മുകുന്ദന്‍, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
മോണ്‍സ്റ്റര്‍
വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം മുതലേ ലഭിച്ചത്.ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.ലക്കി സിം?ഗ് എന്ന കഥാപാത്രത്തെ ആയിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോണ്‍സ്റ്റര്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments