Select Your Language

Notifications

webdunia
webdunia
webdunia
webdunia

2022ലെ വിജയ ചിത്രങ്ങള്‍, ചെറിയ സിനിമകളുടെ വമ്പന്‍ നേട്ടങ്ങള്‍

Jana Gana Mana  മോഹന്‍ലാല്‍ പൃഥ്വിരാജ് മമ്മൂട്ടി ഉണ്ണി മുകുന്ദന്‍ ബേസില്‍ ജോസഫ് ആസിഫ് അലി

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഡിസം‌ബര്‍ 2022 (14:55 IST)
മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം 2022ല്‍ മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.
 
ജനഗണമന
 
ഏകദേശം 10 കോടി മുതല്‍ മുടക്കിയാണ് പൃഥ്വിരാജിന്റെ 'ജനഗണമന' നിര്‍മ്മിച്ചത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് മാത്രം 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി. പതിയെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിഞ്ഞ ചിത്രം ഒ.ടി.ടിയിലും വിജയം കണ്ടു. നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുകയാണ്.ഏപ്രില്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
 
ന്നാ താന്‍ കേസ് കൊട്
 
ന്നാ താന്‍ കേസ് കൊട് തരംഗം തീരുന്നില്ല. സിനിമയുടെ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയ ചിത്രം പോസ്റ്റര്‍ വിവാദവും പിന്നിട്ട് തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയിരുന്നു. ഇപ്പോഴും സിനിമയിലെ രംഗങ്ങളും ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 
സിനിമ ഒ.ടി.ടിയിലും ഹിറ്റായി മാറിയിരുന്നു. ഇപ്പോഴും 'ദേവദൂതര്‍ 'തരംഗം അവസാനിക്കുന്നില്ല. ഓഗസ്റ്റ് 11ന് തിയേറ്റുകളില്‍ എത്തിയ ചിത്രം സെപ്റ്റംബര്‍ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തിഒ.ടി.ടി റിലീസ് ചെയ്തു.
 
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്
 
വിനീത് ശ്രീനിവാസിന്റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' ഇന്നുമുതല്‍ തീയേറ്ററുകളില്‍. ഹൃദയം വിജയത്തിന് ശേഷം നടന്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത് ഈ സിനിമയില്‍ അഭിനയിച്ചു കൊണ്ടായിരുന്നു. സിനിമയില്‍ രണ്ട് നായികമാരുണ്ട്. വലിയ വിജയമായ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകും.
 
ഹൃദയം
പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം. ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായ ഹൃദയം സമ്മാനിച്ച നടന്റെ അടുത്ത പടം ഏതാകുമെന്ന് അറിയുവാനുള്ള ആകാംക്ഷിയിലാണ് ഏവരും.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൃദയം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി രൂപ നേടി. ചിത്രം രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടി.  
 
ജയ ജയ ജയ ജയ ഹേ
ബേസിലും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ജയ ജയ ജയ ജയ ഹേ' ഒക്ടോബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. വിപിന്‍ദാസ് സംവിധാനം ചെയ്ത സിനിമ ഒ.ടി.ടി റിലീസ് ചെയ്ത് ഡിസംബര്‍ 22നാണ്.
 
ഭീഷ്മപര്‍വ്വം
14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപര്‍വ്വം പ്രദര്‍ശനം മികച്ച വിജയം സ്വന്തമാക്കി. മാര്‍ച്ച് മൂന്നിനാണ് സിനിമ തിയേറ്ററുകളിലെത്തിയത്.ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിച്ചപ്പോള്‍ പ്രതീക്ഷകള്‍ തെറ്റിയില്ല. 
 
ട്വല്‍ത്ത് മാന്‍
ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍ വലിയ വിജയമായി മാറി. ഹോട്ട്സ്റ്റാറിലൂടെ മേയ് 20നാണ് പ്രദര്‍ശനത്തിന് എത്തിയത് മുകുന്ദന്‍, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
 
മേപ്പടിയന്‍, സൂപ്പര്‍ ശരണ്യ, കൂമന്‍ എന്നിവയാണ് പട്ടികയില്‍ ചേര്‍ക്കേണ്ട മറ്റ് ചിത്രങ്ങള്‍.  
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയന്‍താരയുടെ ഇന്ന് പ്രദര്‍ശനത്തിനെത്തിയ 'കണക്ട്' എങ്ങനെയുണ്ട് ? ട്വിറ്റര്‍ റിവ്യൂ