Select Your Language

Notifications

webdunia
webdunia
webdunia
webdunia

17 വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം ദിവ്യ ഉണ്ണി ഓണം ആഘോഷിച്ചു; ഇന്ന് അച്ഛന്റെ മരണത്തില്‍ വിതുമ്പി താരം

Divya Unni
, വ്യാഴം, 25 നവം‌ബര്‍ 2021 (21:03 IST)
അച്ഛന്റെ പെട്ടന്നുള്ള വിയോഗത്തില്‍ വേദനയോടെ നടി ദിവ്യ ഉണ്ണി. 17 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ദിവ്യ ഉണ്ണി കഴിഞ്ഞ വര്‍ഷം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം കുടുംബസമേതം നില്‍ക്കുന്ന ദിവ്യ ഉണ്ണിയെ ഈ ചിത്രങ്ങളില്‍ കാണാം. തന്റെ ഇളയമകളുടെ ആദ്യ ഓണം കൂടിയായിരുന്നു അതെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ദിവ്യ ഉണ്ണി പറഞ്ഞിട്ടുണ്ട്. വിദേശത്ത് ആയിരുന്നതിനാല്‍ ആണ് 17 വര്‍ഷത്തോളം കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ താരത്തിനു സാധിക്കാതെ പോയത്.
webdunia
 
നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ (71) ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ ഉമാദേവി, മക്കള്‍: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കള്‍: അരുണ്‍കുമാര്‍, സഞ്ജയ്. വിദ്യ ഉണ്ണിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സിനിമയുടെ ചിത്രീകരണം തീരുന്നത് വരെ അ‌‌ച്ഛനും അമ്മയും എന്നോട് മിണ്ടിയില്ല: മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്‌മി