Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ നായിക, പിറന്നാള്‍ ആശംസകളുമായി ദിവ്യ ഉണ്ണി

മമ്മൂട്ടിയുടെ നായിക, പിറന്നാള്‍ ആശംസകളുമായി ദിവ്യ ഉണ്ണി

കെ ആര്‍ അനൂപ്

, ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (11:08 IST)
മമ്മൂട്ടി-ദിവ്യ ഉണ്ണി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്.ഒരു മറവത്തൂര്‍ കനവ്, 1998ല്‍ പുറത്തിറങ്ങിയ ദി ട്രൂത്ത് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി.
 
'ജന്മദിനാശംസകള്‍ പ്രിയ മമ്മൂക്ക. നിങ്ങളുടെ ആരോഗ്യം, സന്തോഷം, സമൃദ്ധി എന്നിവയ്ക്കായി ധാരാളം പ്രാര്‍ത്ഥനകളും ആശംസകളും. എല്ലായ്‌പ്പോഴും ഞങ്ങളുടെ മികച്ച പതിപ്പായിരിക്കാന്‍ ഞങ്ങളെ നിരന്തരം പ്രചോദിപ്പിച്ചതിന് നന്ദി'- ദിവ്യ ഉണ്ണി കുറിച്ചു.
 
കഴിഞ്ഞവര്‍ഷം ജനുവരി 14-ാം തീയതി ആയിരുന്നു ദിവ്യ ഉണ്ണി മൂന്നാമതും അമ്മയായത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 
മകളുടെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു രണ്ട് മക്കള്‍.
 
പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലൂടെ ദിവ്യ ഉണ്ണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറം പ്രശസ്തമാക്കിയ അതുല്യ പ്രതിഭ; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി