Diya Krishna: നിറവയറിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ദിയ കൃഷണ; വീഡിയോ വൈറൽ
ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മാത്യൂസ് ഫോട്ടോഗ്രഫിയാണ്.
നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധ നേടുന്നു. ഭർത്താവ് അശ്വിനൊപ്പമാണ് ദിയ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. നിറവയറുമായി ഫോട്ടോഷൂട്ടിൽ എത്തിയ ദിയയുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മാത്യൂസ് ഫോട്ടോഗ്രഫിയാണ്.
പ്രഗ്നൻസിയുടെ ഒമ്പതാം മാസത്തിലൂടെയാണ് ഇപ്പോൾ ദിയ കടന്നുപോകുന്നത്. പ്രഗ്നൻസിയുടെ ഏറ്റവും നിർണായക മാസത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഒന്ന് വിശ്രമിക്കാനുള്ള സമയം പോലും ദിയയ്ക്ക് കിട്ടാറില്ല. ബിസിനസ് കാര്യങ്ങൾ ഇപ്പോൾ ദിയ തന്നെയാണ് നോക്കുന്നത്. അടുത്ത ആഴ്ചയാണ് ഡോക്ടർ ഡെലിവറി പറഞ്ഞിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പും കേസും പുലിവാലുമെല്ലാമായശേഷം കൂടുതൽ സുരക്ഷിതമായും കൃത്യമായും ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ ഒരു ഇടത്തേക്ക് ഷോപ്പ് മാറ്റാനുള്ള ശ്രമത്തിലാണ് ദിയ. ഇതിനിടെയാണ് ഫോട്ടോഷൂട്ട് നടത്തിയത്. മേക്കപ്പും കോസ്റ്റ്യൂമും എല്ലാമായി ഒരു പ്രൊഫഷണൽ ഫോട്ടോഷൂട്ട് തന്നെയായിരുന്നു ഇവർ പ്ലാൻ ചെയ്തിരുന്നത്. പക്ഷെ ആ മൂന്ന് ക്രിമിനൽസ് കാരണം അവരുടെ പുറകെ ഓടി നടന്ന് വേറൊന്നിനും തങ്ങൾക്ക് സമയം കിട്ടിയില്ലെന്നും ഫുൾ പ്രശ്നങ്ങളായിരുന്നുവെന്നും ദിയ പറയുന്നുണ്ട്.
'കാഷ്യൽ വെയറിൽ ബെല്ലി കാണിച്ചിട്ടുള്ള ഫോട്ടോഷൂട്ടിനാണ് ഞങ്ങൾ പോകുന്നത്. സ്റ്റുഡിയോയിൽ പോയിട്ടാണ് ചെയ്യുന്നത്. ഞാൻ തന്നെ സ്വന്തമായാണ് മേക്കപ്പ് ചെയ്തത്. ഒന്ന്, രണ്ട് സെലിബ്രിറ്റീസിനെ കണ്ട് കോപ്പിയടിച്ച ലുക്കാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് ഞാൻ പരീക്ഷിക്കാൻ പോകുന്നത്. അവരൊക്കെ കാഷ്യൽ വെയറിൽ നല്ല ചരക്ക് ലുക്കായിരുന്നു. ഞാൻ ചക്കപ്പഴത്തിൽ ഈച്ചയിരിക്കുന്ന ലുക്കാവാനാണ് സാധ്യത. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് പ്ലാൻ ചെയ്തിരിക്കുന്നത്', ദിയ പറഞ്ഞു.