ആത്മഹത്യ ചെയ്യാന്‍ പോലും വിചാരിച്ചു, മോശം സമയത്ത് ഒപ്പം നിന്നത് രാഹുല്‍ ഗാന്ധി: ദിവ്യ സ്പന്ദന

Webdunia
വ്യാഴം, 30 മാര്‍ച്ച് 2023 (15:34 IST)
ജീവിതത്തിലെ മോശം സമയത്ത് തനിക്ക് കൈത്താങ്ങായത് രാഹുല്‍ ഗാന്ധിയാണെന്ന് മുന്‍ ലോക്‌സഭാംഗവും കന്നഡ നടിയുമായ ദിവ്യ സ്പന്ദന. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നും ആ സമയത്ത് രാഹുല്‍ മാനസിക പിന്തുണ നല്‍കിയെന്നും ദിവ്യ സ്പന്ദന തുറന്നുപറഞ്ഞു. 'വീക്കെന്‍ഡ് വിത്ത് രമേഷ്, സീസണ്‍ 5' എന്ന കന്നഡ ടോക്ക് ഷോയുടെ എപ്പിസോഡിലാണ് ദിവ്യ ഇക്കാര്യം തുറന്നുപറഞ്ഞത്. 
 
' എന്റെ അച്ഛന്‍ മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ഞാന്‍ പാര്‍ലമെന്റില്‍ എത്തി. എനിക്ക് ആരെയും ഒന്നും അറിയില്ലായിരുന്നു. പാര്‍ലമെന്റ് നടപടികളെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല,' ദിവ്യ പറഞ്ഞു. 
 
' മാണ്ഡ്യയിലെ ജനങ്ങളാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. ആത്മഹത്യ ചെയ്യണമെന്ന തോന്നലുണ്ടായപ്പോള്‍ രാഹുല്‍ ഗാന്ധിയാണ് വൈകാരികമായി പിന്തുണച്ചത്. എന്റെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ചത് എന്റെ അമ്മയാണ്, അടുത്തത് എന്റെ പിതാവാണ്, മൂന്നമത്തേത് രാഹുല്‍ ഗാന്ധി,' ദിവ്യ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments