Publish Date: Thu, 30 Mar 2023 (11:59 IST)
Updated Date: Thu, 30 Mar 2023 (12:02 IST)
നടനും സംവിധായകനുമായ വിനീത് കുമാറിനൊപ്പം ദിലീപ് കൈകോര്‍ക്കുന്നു. 'ഡി 149' എന്ന് താല്‍ക്കാലികമായി പേരിടുന്ന ചിത്രത്തിന്റെ പുജ നടന്നു.ലളിതമായ ചടങ്ങുകളോടെയാണ് പുജ നടന്നത്.എല്ലാവരുടെയും അനുഗ്രവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണമെന്ന് ദിലീപ് പറഞ്ഞു.
ദിലീപിന്റെ മുന്നില്‍ രണ്ട് ചിത്രങ്ങളാണ് റിലീസിന് ഉള്ളത്.'ബാന്ദ്ര', 'വോയ്സ് ഓഫ് സത്യനാഥന്‍'വൈകാതെ തന്നെ പ്രദര്‍ശനത്തിന് എത്തും. സൂപ്പര്‍ഹിറ്റ് കോമഡി എന്റര്‍ടെയ്നര്‍ ചിത്രമായ 'ടു കണ്‍ട്രീസിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഡിയര്‍ ഫ്രണ്ട്' എന്ന ചിത്രമാണ് വിനീത് കുമാര്‍ ഒടുവിലായി സംവിധാനം ചെയ്തത്.