Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒ.ടി.ടിയിലേക്ക് ഇല്ല, സൗബിന്റെ 'ജിന്ന്' ടീസര്‍

ഒ.ടി.ടിയിലേക്ക് ഇല്ല, സൗബിന്റെ 'ജിന്ന്' ടീസര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 10 മാര്‍ച്ച് 2022 (15:01 IST)
സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്.സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു. ടീസര്‍ പുറത്തിറങ്ങി.സൗബിന്‍ എന്ന നടന്റെ പ്രകടനം തന്നെയാണ് ജിന്ന് ടീസറില്‍ കാണാനാകുന്നത്. 
ചിത്രം ഒ.ടി.ടിയിലേക്ക് ഇല്ലെന്നും തിയേറ്ററില്‍ തന്നെ സിനിമ കാണാന്‍ ആകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. വൈകാതെ തന്നെ റിലീസ് പ്രഖ്യാപിക്കും.ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 രചന നിര്‍വഹിച്ചിരിക്കുന്നത് കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ്.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.പ്രശാന്ത് പിള്ള ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഡി ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാഗ ചൈതന്യയ്ക്കൊപ്പം പാര്‍വതി,'ദൂത' വെബ്‌സീരീസ് വരുന്നു