Publish Date: Wed, 20 Oct 2021 (08:51 IST)
Updated Date: Wed, 20 Oct 2021 (08:55 IST)
തമിഴ്‌നാട്ടില്‍ കൂടുതല്‍ പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് തിരിച്ചെത്തിച്ച ചിത്രമാണ് 'ഡോക്ടര്‍'.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഈ മാസം ഒന്‍പതിന് പ്രദര്‍ശനത്തിനെത്തിയിരുന്നു. കേരളത്തില്‍ ഒഴികെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമായി ചിത്രം റിലീസ് ചെയ്തു. ഇപ്പോഴിതാ കേരളത്തില്‍ തിയേറ്റര്‍ തുറക്കുന്ന അതേദിവസം തന്നെ ഡോക്ടര്‍ ബിഗ് സ്‌ക്രീനില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്.
തമിഴ്‌നാട്ടിലേതുപോലെ കേരളത്തിലെ തിയറ്ററിലേക്കും പ്രേക്ഷകരെ എത്തിക്കാന്‍ ഡോക്ടറിന് ആകുമോ എന്നതാണ് ഇനി കാണേണ്ടത്.
'മെഡിക്കല്‍ ക്രൈം ആക്ഷന്‍ ത്രില്ലര്‍' എന്ന വിശേഷണവുമായി ആണ് സിനിമ തിയേറ്ററുകളിലെത്തിയത്.'വരുണ്‍ ഡോക്ടര്‍' എന്നാണ് തെലുങ്ക് പതിപ്പിന് നല്‍കിയ ടൈറ്റില്‍.