Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുദ്ധത്തോടൊപ്പം എഴുതപ്പെട്ട പ്രണയകഥ - ദുൽഖറിൻറെ അടുത്ത തെലുങ്കു സിനിമ !

യുദ്ധത്തോടൊപ്പം എഴുതപ്പെട്ട പ്രണയകഥ - ദുൽഖറിൻറെ അടുത്ത തെലുങ്കു സിനിമ !

കെ ആർ അനൂപ്

, ചൊവ്വ, 28 ജൂലൈ 2020 (15:11 IST)
ദുൽഖർ സൽമാൻ തൻറെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിൻറെ പുതിയ തെലുങ്കു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. വൈജയന്ത്രി മൂവീസ് പുറത്തിറങ്ങുന്ന ഈ ചിത്രത്തിൻറെ കൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. 1964ലെ യുദ്ധത്തിനിടയിൽ പിറന്ന മനോഹരമായ പ്രണയകഥയാണ് സിനിമ. 'യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലഫ്റ്റനൻറ് റാമിൻറെ പ്രണയകഥ' എന്ന ടാഗ്‌ ലൈനോടുകൂടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
 
മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി സിനിമ ഒരുക്കുന്നുണ്ട്. സ്വപ്ന സിനിമാസിൻറെ ബാനറിൽ പ്രിയങ്ക ദത്താണ് ചിത്രം നിർമ്മിക്കുന്നത്. മഹാനടിയ്ക്കു ശേഷം വൈജയന്ത്രി മൂവീസും ദുൽഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹനു രാഘവപുടിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വിശാൽ ചന്ദ്രശേഖരനാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.
 
 അതേസമയം, വൈജയന്ത്രി മൂവീസിന്റെ പുതിയ ചിത്രം പ്രഭാസും ദീപിക പദുകോണും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്. അടുത്തിടെയാണ് ഈ സിനിമ പ്രഖ്യാപിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“എന്നെ ഇനി ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും” - ദുൽക്കർ ഇങ്ങനെ പറയാൻ കാരണമെന്ത് ?