Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതൊരു പാൻ ഇന്ത്യൻ ക്ലിക്ക്: പ്രഭാസിനും അമിതാബ് ബച്ചനും നാനിയ്ക്കുമൊപ്പം ദുൽഖർ

ഇതൊരു പാൻ ഇന്ത്യൻ ക്ലിക്ക്: പ്രഭാസിനും അമിതാബ് ബച്ചനും നാനിയ്ക്കുമൊപ്പം ദുൽഖർ
, തിങ്കള്‍, 27 ജൂണ്‍ 2022 (17:26 IST)
മലയാളത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ആരാധകരെ സൃഷ്ടിച്ച് തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും ആരാധകരെ സ്വന്തമാക്കിയ താരമാണ് ദുൽഖർ സൽമാൻ. അടുത്തതായി ഒരു തെലുങ്ക് ചിത്രമാണ് ദുൽഖറിൻ്റേതായി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ദുൽഖർ കൂടി ഉൾപ്പെട്ട ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
 
തെലുങ്ക് സൂപ്പർ താരം പ്രഭാസ്, അമിതാബ് ബച്ചൻ, പ്രശാന്ത് നീൽ,തെലുങ്കിലെ മുതിർന്ന സംവിധായകൻ കെ രാഘവേന്ദ്ര റാവു, തെലുങ്ക് താരം നാനി, സംവിധായകൻ നാനി എന്നിവർക്കൊപ്പമുള്ള ദുൽഖറിൻ്റെ ചിത്രമാണ് ചർച്ചയാകുന്നത്. തെലുങ്കിലെ പ്രമുഖ നിർമാണകമ്പനിയായ വൈജയന്തി മൂവീസിന്‍റെ പുതിയ ഓഫീസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പല ഭാഷാ സിനിമകളിലെ പ്രമുഖര്‍ ഒരുമിച്ച് കൂടിയത്.
 
അടുത്തതായി ഇറങ്ങുന്ന ദുൽഖർ ചിത്രം സീതാരാമവും പ്രഭാസ് നായകനായി വരുന്ന പ്രൊജക്ട് കെയും നിർമ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. നാഗ് അശ്വിനാണ് പ്രൊജക്ട് കെ സംവിധാനം ചെയ്യുന്നത്. ദുൽഖറിൻ്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നാഗ് അശ്വിനാണ് സംവിധാനം ചെയ്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞങ്ങളുടെ വാവ വരുന്നു' സന്തോഷത്തില്‍ ആലിയ ഭട്ടും രണ്‍ബീറും; കാത്തിരിക്കാന്‍ വയ്യെന്ന് പ്രിയങ്ക ചോപ്ര