Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയാമണിക്ക് എത്ര വയസ്സായി ? മോഹന്‍ലാലിനൊപ്പം വീണ്ടും മലയാള സിനിമയിലേക്ക്, പുത്തന്‍ ഫോട്ടോഷൂട്ട് 'ജവാന്‍' പ്രമോഷനുവേണ്ടി

Actress Priyamani age actress Priyamani news actress Priyamani photos Jawaan movie Priyamani priyamani new Malayalam film Mohanlal Priyamani

കെ ആര്‍ അനൂപ്

, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (10:33 IST)
പ്രിയാമണി സിനിമ ലോകത്ത് സജീവമാണ്. 2004ല്‍ തുടങ്ങിയ അഭിനയ ജീവിതം ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും തുടരുന്നു. ഒരു ഇടവേളക്ക് ശേഷം 2023ല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായ സന്തോഷത്തിലാണ് നടി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തില്‍ താരം അഭിനയിച്ച് വരുകയാണ്.
ഷാരൂഖ് ഖാനൊപ്പം ജവാന്‍ എന്ന ചിത്രത്തിലും പ്രിയാമണി തിളങ്ങി. ഇപ്പോഴിതാ ജവാന്‍ സിനിമയുടെ പ്രചാരണാര്‍ത്ഥം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി 1984 ജൂണ്‍ 4ന് പാലക്കാട് ജനിച്ചു. 39 വയസ്സാണ് പ്രിയാമണിയുടെ പ്രായം.
ഒറ്റനാണയം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സൈന്റ, ഗ്രാന്‍ഡ് മാസ്റ്റര്‍ തുടങ്ങിയ മലയാള സിനിമകളില്‍ പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ ചലച്ചിത്ര അവാര്‍ഡ് നടിയെ തേടിയെത്തി. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയ വിവാഹത്തിനായി മതം മാറി, ആ ബന്ധം തകര്‍ന്നതോടെ ലഹരിക്ക് അടിമ; നടി ഐശ്വര്യയുടെ ജീവിതത്തില്‍ സംഭവിച്ചത്