Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടി തൊടാന്‍ ഇനി അധികം നാള്‍ വേണ്ടി വരില്ല,'ദൃശ്യം2' ഹിന്ദി റീമേക്ക് കളക്ഷന്‍ റിപ്പോര്‍ട്ട്

100 കോടി തൊടാന്‍ ഇനി അധികം നാള്‍ വേണ്ടി വരില്ല,'ദൃശ്യം2' ഹിന്ദി റീമേക്ക് കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

, ബുധന്‍, 23 നവം‌ബര്‍ 2022 (16:00 IST)
ദൃശ്യം2 ഹിന്ദി റീമേക്ക് വന്‍ വിജയമായി മാറി. തിയേറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ചിത്രത്തിനായി. തുടര്‍ച്ചയായി അഞ്ചാം ദിവസവും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.
 
അഞ്ചാം ദിവസമായ ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്ന് മാത്രം 10.48 കോടി രൂപയാണ് സ്വന്തമാക്കിയത്. ആകെ കളക്ഷന്‍ 86.49 കോടി രൂപയുമാണ്. തിങ്കളാഴ്ച ചിത്രം 11. 87 കോടി രൂപ നേടിയിരുന്നു.
 
15.38 കോടി രൂപയാണ് ആദ്യദിനത്തെ കളക്ഷന്‍ എന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
 
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷിക്കപ്പെടുന്ന ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയുടെ ഇഷ്ടവിഭവം, വീട്ടിലെ വിളിപ്പേര്, നടനെക്കുറിച്ച് അമ്മ ശോഭ ചന്ദ്രശേഖര്‍