Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം 2ൻറെ ഷൂട്ടിംഗ് സെപ്റ്റംബർ 7ന് ആരംഭിക്കും

ദൃശ്യം 2ൻറെ ഷൂട്ടിംഗ് സെപ്റ്റംബർ 7ന് ആരംഭിക്കും

കെ ആർ അനൂപ്

, ചൊവ്വ, 11 ഓഗസ്റ്റ് 2020 (17:24 IST)
മോഹൻലാലിൻറെ ദൃശ്യം 2വിനായി കാത്തിരിക്കുകയാണ് ആരാധകർ. കൊറോണ വ്യാപനത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞിരുന്നു. അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് സെപ്റ്റംബർ 7ന് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആദ്യ ഭാഗത്തിൻറെ ചിത്രീകരണം നടന്ന തൊടുപുഴ തന്നെ ആയിരിക്കും രണ്ടാം ഭാഗത്തിന്റെയും പ്രധാന ലൊക്കേഷൻ.
 
അടുത്തിടെയാണ് മോഹൻലാൽ ചെന്നൈയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. അദ്ദേഹത്തിൻറെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
 
മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ എന്നിവരുൾപ്പെടെ എല്ലാ പ്രധാന അഭിനേതാക്കളെയും രണ്ടാം ഭാഗത്തിലും നിലനിർത്താൻ സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാഗ്യരാജിൻറെ 'ശരാശരിപ്പടം' മമ്മൂട്ടിയെടുത്ത് മെഗാഹിറ്റാക്കി !