കിടിലന്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍, 2021ന്‍റെ ആദ്യ മിനിറ്റില്‍ തന്നെ ഞെട്ടാന്‍ റെഡിയാകൂ !

കെ ആര്‍ അനൂപ്
വ്യാഴം, 31 ഡിസം‌ബര്‍ 2020 (10:26 IST)
സിനിമ ലോകം കാത്തിരിക്കുകയാണ് ദൃശ്യം 2 ടീസറിനായി. ഒരു മിനിറ്റുള്ള ടീസർ പുതുവർഷത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഏഴു വർഷങ്ങൾക്കുശേഷം ജോർജുകുട്ടിയും കുടുംബവും രണ്ടാമതും എത്തുമ്പോൾ എന്തെല്ലാം സർപ്രൈസുകൾ ആണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം. ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വളരെ വേഗം പുരോഗമിക്കുകയാണ്. തീയേറ്ററുകൾ തുറന്നാൽ ആദ്യം റിലീസിന് എത്തുന്ന മോഹൻലാൽ ചിത്രമായിരിക്കും ഇത്.
 
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി ചില താരങ്ങളെ കൂട്ടിച്ചേർത്തിട്ടുണ്ട്. മുരളി ഗോപിയും സായികുമാറും ഗണേഷ് കുമാറും പുതുതായി എത്തിയിട്ടുണ്ട്. മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി

വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

'ശ്വാസം എടുക്കാന്‍ പറ്റുന്നില്ല എന്ന് മകന്‍ പറഞ്ഞു, ഡോക്ടര്‍ ഒന്നും ചെയ്തില്ല'; ചിറയിന്‍കീഴ് ആശുപത്രിക്കെതിരെ കുട്ടിയുടെ അച്ഛന്‍

സംസ്ഥാനത്ത് ഈ ജില്ലകളിൽ ഉഷ്ണതരംഗത്തിനു സാധ്യത; ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments