Select Your Language

Notifications

webdunia
webdunia
webdunia
Saturday, 22 March 2025
webdunia

കറുപ്പിൽ കട്ട മാസ് ലുക്കിൽ മമ്മൂട്ടി, കൂടെ മോഹൻലാലും, സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ബിഗ്‌ എംസ്

കറുപ്പിൽ കട്ട മാസ് ലുക്കിൽ മമ്മൂട്ടി, കൂടെ മോഹൻലാലും, സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ബിഗ്‌ എംസ്
, ചൊവ്വ, 29 ഡിസം‌ബര്‍ 2020 (12:31 IST)
മലയാളത്തിന്റെ താരരാജക്കന്മാർ ഏറെ നാളുകൾക്ക് ശേഷം പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയതാണ് ഇരുവരും.
 
ഡ്രസ് കോഡ് അനുസരിച്ച് കറുപ്പ് വസ്‌ത്രത്തിലാണ് താരങ്ങൾ എത്തിയത്.  കറുത്ത കുർത്തയും മുണ്ടും ഉടുത്ത് വല്യേട്ടൻ സ്റ്റൈലിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. തലേദിവസം വൈറലായ വെള്ളവേഷത്തിൽ നിന്നും തികച്ചും വ്യത്യസ്‌തനായി പിരിച്ച മീശയും ഒതുക്കിയ താടിയുമായി തീർത്തും മാസ് രൂപത്തിൽ. മോഹൻലാലാകട്ടെ കറുത്ത സ്യൂട്ടിൽ ചടങ്ങിൽ ശ്രദ്ധ നേടി. ഇവർക്കൊപ്പം തന്നെ കറുത്ത ജുബ്ബയണിഞ്ഞെത്തിയ പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
 
താരങ്ങൾക്ക് പുറമെ നിർമാതാവ് ആന്റോ ജോസഫ്, രമേഷ് പിഷാരടി തുടങ്ങിയവരും. ചടങ്ങിൽ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കള’ അടുത്ത സ്‌ഫടികം, ടൊവിനോ ആടുതോമ !