Drishyam 3: ദൃശ്യം 3 ഷൂട്ടിങ് ആരംഭിക്കുന്നു, റാം ഉപേക്ഷിച്ചിട്ടില്ല !

സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച് നവംബറോടെ അവസാനിപ്പിക്കാനാണ് ആലോചന

രേണുക വേണു
വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (07:30 IST)
Drishyam 3: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം 3' ചിത്രീകരണം ആരംഭിക്കുന്നു. അടുത്ത ആഴ്ച ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ദൃശ്യം 3 ക്കായുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. 
 
സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച് നവംബറോടെ അവസാനിപ്പിക്കാനാണ് ആലോചന. 2026 ല്‍ ആയിരിക്കും റിലീസ്. തൊടുപുഴയാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍. 
 
അതേസമയം മോഹന്‍ലാലും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'റാം' ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയും ജീത്തു നല്‍കി. റാമിന്റെ ആദ്യഭാഗം വൈകാതെ പൂര്‍ത്തിയാക്കുമെന്നാണ് ജീത്തു പറയുന്നത്. 
 
'ദൃശ്യം' സീരിസിലെ അവസാന ഭാഗമായിരിക്കും ഇത്. തിരക്കഥ പൂര്‍ത്തിയായതായി ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ഇമോഷണല്‍ കോണ്‍ഫ്ളിക്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ദൃശ്യത്തിന്റെ അവസാന ഭാഗമെന്നാണ് സൂചന. ദൃശ്യം രണ്ടാം ഭാഗത്തെ ലുക്കിലാകും അവസാന ഭാഗത്ത് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുകയെന്നാണ് വിവരം. 
 
അതേസമയം മൂന്ന് ഭാഷകളിലായാണ് ദൃശ്യം 3 ഒരുക്കുക. മലയാളത്തിനൊപ്പം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒന്നിച്ച് തിയറ്ററുകളിലെത്തിക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ മലയാളം റിലീസിനു ശേഷം മറ്റു ഭാഷകളില്‍ റിലീസ് മതിയെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ല: ഇന്ത്യന്‍ കരസേനാ മേധാവി

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

അടുത്ത ലേഖനം
Show comments